ഉ​ജ്ജീ​വ​ന്‍ പ​ദ്ധ​തി കൃത്യമാ​യി ന​ട​പ്പി​ലാ​ക്ക​ണം: ക​ള​ക്ട​ര്‍
Tuesday, May 21, 2019 12:19 AM IST
കോ​ഴി​ക്കോ​ട്: പ്ര​ള​യ​ബാ​ധി​ത​ര്‍​ക്കാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ഉ​ജ്ജീ​വ​ന്‍ പ​ദ്ധ​തി കൃ​ത്യ​മാ​യി ന​ട​പ്പി​ലാ​ക്കാ​ന്‍ ജി​ല്ല​യി​ലെ ബാ​ങ്കു​ക​ള്‍ ശ്രദ്ധിക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു നി​ര്‍​ദേ​ശം ന​ല്‍​കി.
പ​ദ്ധ​തി നി​ര്‍​വ്വ​ഹ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​ര്‍​ന്ന ലൈ​വ്‌​ലി​ഹു​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ ക്രെ​ഡി​റ്റ് പ്ലാ​ന്‍ (എ​ല്‍​ആ​ര്‍​സി​പി ) യോ​ഗ​ത്തി​ലാ​ണ് നി​ര്‍​ദേശം. പ​ദ്ധ​തി​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​നു​സ​രി​ച്ച് അ​നു​വ​ദി​ക്കാ​വു​ന്ന പ​ര​മാ​വ​ധി തു​ക ലോ​ണാ​യി ന​ല്‍​ക​ണം. കൂ​ടു​ത​ല്‍ തു​ക ആ​വ​ശ്യ​പ്പെ​ടു​ന്നു എ​ന്ന കാ​ര​ണ​ത്താ​ല്‍ അ​പേ​ക്ഷ​ക​ള്‍ ത​ള്ളാ​ന്‍ പാ​ടി​ല്ലെ​ന്നും ക​ള​ക്ട​ര്‍ നിർദേശിച്ചു.
മ​റ്റ് ലോ​ണു​ക​ള്‍​ക്ക് ന​ല്‍​കു​ന്ന പ്രാ​ധാ​ന്യം ഉ​ജ്ജീ​വ​ന്‍ പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള അ​പേ​ക്ഷ​ക​ള്‍​ക്കും ന​ല്‍​ക​ണം. സ​ര്‍​ക്കാ​രി​ന്‍റെ സ​ര്‍​വേ​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള മു​ഴു​വ​ന്‍ ആ​ളു​ക​ള്‍​ക്കും പ​ദ്ധ​തി​യു​ടെ ഗു​ണം ല​ഭി​ക്ക​ണ​ം.
ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​ദാ​സീ​ന​ത കാ​ണി​ക്ക​രു​തെ​ന്നും ല​ഭി​ക്കു​ന്ന മു​ഴു​വ​ന്‍ അ​പേ​ക്ഷ​ക​ളി​ലും ന​ട​പ​ടി​യു​ണ്ടാ​വ​ണ​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. വി​വി​ധ ബാ​ങ്കു​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.