ഇ​ഫ്താര്‍ മീ​റ്റും അ​നു​മോ​ദ​ന​വും
Tuesday, May 21, 2019 12:21 AM IST
താ​മ​ര​ശേ​രി: ച​ളി​ക്കോ​ട് ശാ​ഖാ എ​സ്‌​കെ​എ​സ്എ​ഫ് സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ര്‍ മീ​റ്റ് ജി​ല്ലാ സെ​ക്ര​ട്ട​റി ഒ.​പി. അ​ഷ്റ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ. നാ​സ​ര്‍ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ജീ​ദ് ദാ​രി​മി ച​ളി​ക്കോ​ട്, മു​ത്ത​ലി​ബ് ദാ​രി​മി, ഷം​സു​ദ്ദീ​ന്‍ ഒ​ഴ​ല​ക്കു​ന്ന്, പി.​പി. മു​ഹ​മ്മ​ദ് ഹാ​ജി, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​ല്‍​എ​സ്എ​സ്, എ​സ്എ​സ്എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ൻഡറി പ​രീ​ക്ഷ​ക​ളി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ഥി​ക​ളെ ച​ട​ങ്ങി​ല്‍ അ​നു​മോ​ദി​ച്ചു.

ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യിൽ

കോ​ഴി​ക്കോ​ട്: യുവാവിനെ കഞ്ചാവുമായി പിടികൂടി. പെ​രു​വ​യ​ൽ സ്വ​ദേ​ശി കാ​ർ​ത്തി​ക്കി (26) നെയാണ് ​ഫ​റോ​ക്ക് റേഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ. ​പ്ര​ജി​ത്തും സംഘവും പി​ടി​കൂ​ടിയത്.
പെ​രു​മ​ണ്ണ - പ​ന്തീ​ര​ങ്കാ​വ് റോ​ഡി​ൽ പു​ത്തൂ​ർ​മ​ഠ​ത്തി​ന് സ​മീ​പ​ം എ​ക്സൈസ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്രതി പിടിയിലായത്. 100 ഗ്രാം ​ക​ഞ്ചാ​വ് കണ്ടെടുത്തു. ഈ ഭാ​ഗ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി ക​ഞ്ചാ​വ് വി​ൽപ്പന ന​ട​ക്കു​ന്നു​വെ​ന്ന സൂ​ച​ന​യെ​തു​ട​ർ​ന്ന് നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ചെ​റി​യ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യാ​ണ് ഇ​യാ​ൾ​ക​ഞ്ചാ​വ് വി​റ്റി​രു​ന്ന​ത്.
എ​ക്സൈ​സ് സംഘത്തിൽ പ്ര​ിവ​ന്‍റീ​വ് ഓ​ഫീ​സ​ർ​ ബി. യു​ഗേ​ഷ്, സി​വി​ൽ ഓ​ഫീ​സ​ർ​മാ​രാ​യ എ​ൻ, ജ​ലാ​ലു​ദ്ദീ​ൻ, എ​ൻ.​എ​സ്. സ​ന്ദീ​പ്, പി. ​വി​പി​ൻ, വി. ​അ​ശ്വി​ൻ, ഡ്രൈ​വ​ർ പി. ​സ​ന്തോ​ഷ്കു​മാ​ർ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.