വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ശ​രീ​രം ത​ള​ര്‍​ന്ന യു​വാ​വി​ന് താ​ങ്ങാ​യി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ
Tuesday, May 21, 2019 12:21 AM IST
തി​രു​വ​മ്പാ​ടി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ശ​രീ​രം ത​ള​ര്‍​ന്ന യു​വാ​വി​നു താ​ങ്ങാ​യി വി​ദ്യാ​ര്‍​ഥി കൂ​ട്ടാ​യ്മ. പെ​രു​മാ​ലി​പ്പ​ടി പ​ള്ളി​യാ​ളി​ല്‍ സു​നേ​ഷ് എ​ന്ന യു​വാ​വി​നാ​ണ് സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ആ​വാ​സി​നു കീ​ഴി​ലു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​ഹാ​യ​മെ​ത്തി​യ​ത്. 14 വ​ര്‍​ഷം മു​മ്പ് ഗ്യാ​സ് ഏ​ജ​ന്‍​സി​യു​ടെ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന സു​രേ​ഷി​ന്‍റെ വാ​ഹ​നം നാ​ടു​കാ​ണി ചു​ര​ത്തി​ല്‍ നി​ന്നു 150 അ​ടി താ​ഴ്ച​യു​ള്ള കൊ​ക്ക​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹം ദി​വ​സ​ങ്ങ​ളോ​ളം അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ഴി​ഞ്ഞു.
മൂ​ന്നു വ​ര്‍​ഷ​ക്കാ​ലം ന​ട​ത്തി​യ ചി​കി​ത്സ​യി​ലൂ​ടെ​യാ​ണ് നി​വ​ര്‍​ന്നി​രി​ക്കു​വാ​നു​ള്ള ശേ​ഷി ല​ഭി​ച്ച​ത്. എ​ന്നാ​ല്‍ അ​ര​യ്ക്ക് താ​ഴോ​ട്ടു​ള്ള ച​ല​ന​ശേ​ഷി ന​ഷ്ട​മാ​യി. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​മൂ​ലം ജീ​വി​ത​വും ചി​കി​ത്സ​യും മു​ന്നോ​ട്ട് കൊ​ണ്ടു പോ​ക​ല്‍ വ​ലി​യ വെ​ല്ലു​വി​ളി​യാ​യി. സു​മ​ന​സു​ക​ളാ​യ വ്യ​ക്തി​ക​ളു​ടെ​യും പാ​ലി​യേ​റ്റീ​വ് സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹാ​യ​മാ​ണ് സു​നേ​ഷി​ന് താ​ങ്ങാ​യ​ത്. അ​ഞ്ചു വ​ര്‍​ഷ​ക്കാ​ല​ത്തെ ചി​കി​ല്‍​സ​യ്ക്കു ശേ​ഷം പാ​ലി​യേ​റ്റീ​വി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കു​ട നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​ലും സ്വീ​ഡ് പെ​ന്‍ (ക​ട​ലാ​സു പേ​ന) നി​ര്‍​മ്മാ​ണ​ത്തി​ലും പ​ങ്കാ​ളി​യാ​യി.
നെ​റ്റ് ബാ​ങ്കി​ലൂ​ടെ വി​വി​ധ ഓ​ഫീ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​ല്ലു​ക​ളും ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യ​വും അ​ട​യ്ക്കു​ന്ന ജോ​ലി എ​റ്റെ​ടു​ത്തു.
പാ​ലി​യേ​റ്റി​വ് പ്ര​വ​ര്‍​ത്ത​ക​ന്‍ കൂ​ടി​യാ​യ സു​നേ​ഷ് ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ​യി​ലൂ​ടെ അ​വ​രു​ടെ പു​ന​ര​ധി​വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി വ​രി​ക​യാ​ണ്. ആ​ത്മ​ധൈ​ര്യം കൈ​വി​ടാ​ത്ത സു​നേ​ഷി​ന്‍റെ ജീ​വി​തം വീ​ണ്ടെ​ടു​ക്കാ​നു​ള്ള പ്ര​യ​ത്ന​ത്തി​നാ​ണ് ആ​വാ​സ് കു​ട്ടി​ക്കൂ​ട്ടം താ​ങ്ങു​ന​ല്‍​ക്കു​ന്ന​ത്. മു​ട്ട​യി​ടു​ന്ന കോ​ഴി​ക​ള​ട​ക്ക​മു​ള്ള ഹൈ​ടെ​ക് കോ​ഴി​ക്കൂട് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ച്‌ ന​ല്‍​കി. ആ​വാ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ശി​ല്‍​പ സു​ന്ദ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ു.‌ ഹൈ​ടെ​ക് കോ​ഴി​ക്കൂ​ട് തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ന്‍ സു​നേ​ഷി​ന് കൈ​മാ​റി.
ആ​വാ​സ് വി​ദ്യാ​ര്‍​ഥി വേ​ദി ഭാ​ര​വാ​ഹി​ക​ളാ​യ ഫാ​ത്തി​മ ഫെ​ഹ്മി, ഹ​രി ബാ​ബു,നേ​ഹ ബാ​ബു, ശ്രീ​ല​ക്ഷ്മി സ​ന്തോ​ഷ്, പാ​ലി​യേ​റ്റീ​വ് പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​ജെ ജോ​സ​ഫ്, ആ​വാ​സ് സെ​ക്ര​ട്ട​റി ജി​ഷി പ​ട്ട​യി​ല്‍, കെ.​വി. ബൈ​ജു, സ​ന്തോ​ഷ് മേ​ക്ക​ട, പി.​ബി. ഷാ​ഗി​ന്‍, സു​ന്ദ​ര​ന്‍ എ ​പ്ര​ണ​വം, എം.​എ​സ്. ബി​ജു, എ.​എ. വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.