ക​ര​നെ​ല്‍​കൃ​ഷിക്കു തുടക്കമായി‍
Tuesday, May 21, 2019 12:21 AM IST
താ​മ​ര​ശേ​രി: കൊ​ടു​വ​ള്ളി ന​ര​ഗ​സ​ഭ​യി​ലെ കു​ടും​ബ​ശ്രീ വാ​രി​ക്കു​ഴി​താ​ഴം എ​ഡി​എ​സി​ന് കീ​ഴി​ലെ ര​ണ്ട് പ​ട്ടി​ക​വ​ര്‍​ഗ ജെ​എ​ല്‍​ജി സം​ഘങ്ങളുടെ ക​ര​നെ​ല്‍ കൃഷിയുടെയും പ​ച്ച​ക്ക​റി കൃ​ഷിയുടെയും വി​ത്ത് പാ​ക​ല്‍ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ. ​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​ടും​ബ​ശ്രീ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പി.​സി. വി​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഊ​രു​കൂ​ട്ടം മൂ​പ്പ​ന്‍ പി.​സി. വാ​സു, സു​രേ​ഷ് അ​മ്പാ​ളി, പി.​സി. ബാ​ബു, എ​ഡി​എ​സ് അം​ഗം കെ. ​ര​മ്യ, ടി. ​വി​ലാ​സി​നി .എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.