യാ​ത്ര​യ​യ​പ്പ് നൽകി
Tuesday, May 21, 2019 12:21 AM IST
താ​മ​ര​ശേ​രി: ഉ​ണ്ണി​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​രു​മ​ല മു​ല്ലോ​ളി​പ്പാ​റ ഐ​സി​ഡി​എ​സ് അങ്കണ വാ​ടി​യി​ല്‍ 28 വ​ര്‍​ഷ​ത്തെ സേ​വ​നത്തിനു ശേഷം വി​ര​മി​ക്കു​ന്ന ഹെൽപ്പർ കെ. ​രാ​ധ​യ്ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്‍​കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​ടി. ബി​നോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​ര്‍​ഡ് മെംബ​ര്‍ വി​.വി. ജി​ഷ അ​ധ്യ​ക്ഷ​ത വഹിച്ചു. ര​ണ്ടാം വാ​ര്‍​ഡ് മെ​ംബര്‍ സി​.കെ. ജി​ഷ ഉ​പ​ഹാ​ര സ​ര്‍​പ്പ​ണം ന​ട​ത്തി. അങ്കണവാ​ടി​ക്ക് സൗ​ജ​ന്യ​മാ​യി സ്ഥ​ലം ന​ല്‍​കി​യ മാ​യി​ന്‍​ഹാ​ജി​യേ​യും മു​ന്‍ വ​ര്‍​ക്ക​റും ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​റു​മാ​യി​രു​ന്ന ല​ക്ഷ്മി​ക്കു​ട്ടി​യെ​യും ആ​ദ​രി​ച്ചു. സി.​പി. ശ​വ​ദാ​സ​ന്‍, സി.​പി. ന​ന്ദ​ന്‍, സി.​പി. വ​സി​ഷ്ഠ​ന്‍, സി.​പി. മു​ര​ളി, ബി​ജു, വ​സ​ന്ത​കു​മാ​രി, അ​ജി​ത​കു​മാ​രി, പി.​കെ. അ​നി​ത, വി.​വി. ബി​ന്ദു, ജ​യ​ശ്രീ, അ​മ്പി​ളി ശ്രീ​ദ​ര്‍​ശ്, എ.​കെ. വി​നോ​ദ്കു​മാ​ര്‍, ഗോ​കു​ലം സു​രേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​ഫ്താ​ർ സം​ഗ​മം

കോ​ഴി​ക്കോ​ട്: സ​മ​സ്ത കേ​ര​ള സു​ന്നി യു​വ​ജ​ന സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി.
ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഫ്സ​ൽ കൊ​ളേ​രി ഉ​ദ്ഘാ​നം ചെ​യ്തു. മു​നീ​ർ സ​ഖാഫി കൊ​ള​ക്കാ​ട്ടേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ‌​ൻ. അ​ലി അ​ബ്ദു​ള്ള, മു​ഹ​മ്മ​ദ​ലി സ​ഖാ​ഫി വാ​ലി​യ​ദ്, മു​ഹ​മ്മ​ദ​ലി കി​നാ​ലൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.