ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ിച്ച ആളെ തി​രി​ച്ച​റി​ഞ്ഞി​ല്ല
Tuesday, May 21, 2019 1:16 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​പ്പെ​ട്ട 62 കാ​ര​ന്‍റെ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞി​ല്ല. പേ​ര് ബി​ര്‍​മു​ഹ​മ്മ​ദ് എ​ന്നാ​ണ് അ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ട് ഇ​യാ​ൾ പ​റ​ഞ്ഞ​ത്. ഏ​പ്രി​ല്‍ 22 നാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ 0495 2384799, 9745907890 എ​ന്ന ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് വെ​ള്ള​യി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​റി​യി​ച്ചു.