ത​ളീ​ക്ക​ര​യി​ൽ നാലു ക​ട​ക​ളിൽ മോ​ഷ​ണം
Wednesday, May 22, 2019 12:13 AM IST
കു​റ്റ്യാ​ടി: ത​ളീ​ക്ക​ര ടൗ​ണി​ൽ ക​ട​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. അ​ടി​യോ​ടിക്ക​ണ്ടി സ​തീ​ശ​ൻ, വ​ട​ക്ക​യി​ൽ ബാ​ല​ൻ, മാ​ണി​ക്കോ​ത്ത് ഷാ​ജി എ​ന്നി​വ​രു​ടെ ക​ട​ക​ളിലാണ് ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ മോ​ഷ​ണം ന​ട​ന്ന​ത്.

ക​ട​ക​ളു​ടെ ഷ​ട്ട​റി​ന്‍റെ പു​ട്ടു​ തകർത്താണ് മോ​ഷ​ണം ന​ട​ന്ന​ത്. ടൗ​ണി​ൽ ത​ന്നെ​യു​ള്ള ജി​എ​സ് അ​ബ്ദു​ള്ള​യു​ടെ ക​ട​യും കു​ത്തി​ത്തു​റ​ക്കാ​ൻ ശ്ര​മിച്ചിട്ടുണ്ട്.

ത​ളീ​ക്ക​ര പു​ഴ റോ​ഡി​ൽ നി​ന്ന് ത​ക​ർ​ത്ത പൂ​ട്ടു​ക​ളും ക​മ്പിപ്പാ​ര​യും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.
കു​റ്റ്യാ​ടി എ​സ്ഐ സു​ഭാ​ഷ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡോ​ഗ് സ്ക്വാ​ഡും വി​ര​ട​യാ​ള വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി. ത​ളീ​ക്ക​ര​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും മോ​ഷ്ടാ​ക്ക​ളു​ടെ ശ​ല്യം വ​ർ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് രാ​ത്രികാ​ല നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കണ​മെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യ സ​മി​തി ത​ളീ​ക്ക​ര യൂ​ണിറ്റ് ആ​വ​ശ്യ​പ്പെ​ട്ടു.​ ടി.പി കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു.