പ​ള്ളി​യ​ര​ഞ്ഞി​യി​ൽ കി​ണ​റു​ക​ൾ വ​റ്റി; കു​ടി​വെ​ള്ള​ത്തി​ന് നെ​ട്ടോ​ട്ടം
Wednesday, May 22, 2019 12:13 AM IST
വ​ട​ക​ര: വ​ട​ക​ര മു​നി​സി​പ്പാ​ലി​റ്റി​യി​ലെ നാ​ലാം വാ​ർ​ഡി​ൽ​പെ​ട്ട പ​ഴ​ങ്കാ​വ് പ​ള്ളി​യ​ര​ഞ്ഞി പ്ര​ദേ​ശ​ത്തെ നൂ​റി​ലേ​റെ വീ​ട്ടു​കാ​ർ കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​ന്നു.
കി​ണ​റു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന വീ​ട്ടു​കാ​രാ​ണ് ഇ​ക്കു​റി ഏ​റെ ക​ഷ്ട​ത്തി​ലാ​യ​ത്. ഒ​രി​ക്ക​ലും വ​റ്റാ​തി​രു​ന്ന കി​ണ​റു​ക​ൾ പോ​ലും പൂ​ർ​ണ​മാ​യും വ​റ്റി. തു​ള്ളി വെ​ള്ളം ത​രാ​ത്ത കി​ണ​റു​ക​ളാ​യി ഇ​വ മാ​റി.
ക​ഴി​ഞ്ഞ ദി​വ​സം ഈ ​പ്ര​ദേ​ശ​ത്തെ ക​ല്യാ​ണ വീ​ട്ടു​കാ​ർ വെ​ള്ളം കി​ട്ടാ​തെ ബു​ദ്ധി​മു​ട്ടി. ഇ​രു​പ​തി​ലേ​റെ കി​ണ​റു​ക​ളി​ൽ നി​ന്നാ​ണ് വെ​ള്ളം എ​ത്തി​ച്ച് കാ​ര്യം ന​ട​ത്തി​യ​ത്.
വ്യാ​പ​ക​മാ​യ തോ​തി​ൽ നി​ലം നി​ക​ത്തി​യ​തും കു​ഴ​ൽ​കി​ണ​റു​ക​ൾ കു​ഴി​ച്ച​തു​മാ​ണ് കി​ണ​റു​ക​ൾ വ​ര​ളാ​ൻ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.
ന​ട​ക്കു​താ​ഴ-​ചോ​റോ​ട് ക​നാ​ലി​ൽ വെ​ള്ളം എ​ത്താ​ത്ത​തും പ്ര​തി​കൂ​ല​മാ​യി. ഈ ​പ്ര​ദേ​ശ​ത്തി​നു സ​മീ​പ​ത്തു​കൂ​ടെ ക​ട​ന്നു​പോ​കു​ന്ന കു​റ്റ്യാ​ടി ഇ​റി​ഗേ​ഷ​ന്‍റെ ക​നാ​ൽ തു​റ​ന്നു​വി​ട്ടാ​ൽ കി​ണ​റു​ക​ളി​ൽ വെ​ള്ള​മെ​ത്തു​മാ​യി​രു​ന്നു. ജ​ല​ക്ഷാ​മം നേ​രി​ടു​ന്പോ​ഴും ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​വു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്. വാ​ഹ​ന​ങ്ങ​ളി​ൽ വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​നും അ​ധി​കൃ​ത​ർ ത​യ്യാ​റാ​യി​ട്ടി​ല്ല.