സ്റ്റീ​ല്‍ ബോം​ബ്: വി​ലാ​തപു​ര​ത്ത് വ്യാ​പ​ക റെ​യ്ഡ്
Wednesday, May 22, 2019 12:13 AM IST
നാ​ദാ​പു​രം: പു​റ​മേ​രി വി​ലാ​ത​പു​ര​ത്ത് സ്റ്റീ​ല്‍ ബോം​ബ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് മേ​ഖ​ല​യി​ല്‍ വ്യാ​പ​ക റെ​യ്ഡ്. നാ​ദാ​പു​രം പോ​ലീ​സും ബോം​ബ് സ്‌​ക്വാ​ഡും പ​യ്യോ​ളി​യി​ല്‍ നി​ന്നെ​ത്തി​യ ഡോ​ഗ് സ്‌​ക്വാ​ഡു​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.
തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് വി​ലാ​തപു​രം കൊ​ല്ല​ന്‍റ​വി​ട പ​റ​മ്പി​ല്‍ നി​ന്ന് സ്റ്റീ​ല്‍ ബോം​ബ് ക​ണ്ടെ​ത്തി​യ​ത്.​
ഈ മേ​ഖ​ല​യി​ലും ജ​ല അ​ഥോ​റി​റ്റി പ​മ്പ് ഹൗ​സ് പ​രി​സ​രത്തും ഒ​ഴി​ഞ്ഞ പ​റ​മ്പു​ക​ളി​ലും റെ​യ്ഡ് ന​ട​ത്തി​യെ​ങ്കി​ലും സം​ശ​യാ​സ്പ​ദ​മാ​യ ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.