ലി​നി​യു​ടെ ദീ​പ്ത​സ്മ​ര​ണ​യി​ൽ പേ​രാ​മ്പ്ര
Wednesday, May 22, 2019 12:13 AM IST
പേ​രാ​മ്പ്ര: ആ​തു​ര ശു​ശ്രൂ​ഷ​യ്ക്കി​ടെ നി​പ്പാ വൈറസ് ബാധിച്ച് ജീ​വ​ത്യാ​ഗം ചെ​യ്ത സി​സ്റ്റ​ർ ലി​നി​യു​ടെ ദീ​പ്ത സ്മ​ര​ണ​യി​ൽ പേ​രാ​മ്പ്ര താ​ലൂ​ക്കാ​ശു​പ​ത്രി.​
ലി​നി മ​രി​ച്ചി​ട്ട് ഇ​ന്ന​ലെ ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​യി. സ​ഹ​പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​സി. സ​തി നി​ർ​വ​ഹി​ച്ചു. ഫോ​ട്ടോ അ​നാച്ഛാ​ദ​ന​വും ന​ട​ത്തി. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പി.​ആ​ർ ഷാ​മി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡോ.​കെ.​പി.​വി​നോ​ദ് കു​മാ​ർ, ഡോ.​വ​രു​ൺ ഹാ​രി​ഷ്, ഹെ​ഡ് ന​ഴ്സ് എം.​പി വ​ത്സ​ല, ഇ.​പി കാ​ർ​ത്ത്യാ​യ​നി, ഡോ. ​സി.​കെ. വി​നോ​ദ്, ജോ​ഷി​മ സെ​ബാ​സ്റ്റ്യ​ൻ, ടി.​പി. ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​അ​സ്ലം ഫ​റൂ​ഖ്, ലി​നി​യു​ടെ ഭ​ർ​ത്താ​വ് സ​ജീ​ഷ് പൂ​ത്തൂ​രി​നു ന​ൽ​കി സ്മ​ര​ണി​ക പ്ര​കാ​ശ​നം ചെ​യ്തു.
പേ​രാ​മ്പ്ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ഏ​റ്റ​വും ന​ല്ല ന​ഴ്സാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സി​സ്റ്റ​ർ ജി​നി മോ​ൾ​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. റീ​ന അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.
നി​പ്പാ കാ​ല​ത്ത് ലി​നി​യോ​ടൊ​പ്പം ജോ​ലി ചെ​യ്ത ന​ഴ്സാ​ണ് ജി​നി​മോ​ൾ. ത​നി​ക്കു കി​ട്ടി​യ അ​വാ​ർ​ഡു തു​ക ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ പൊ​തു ജീ​വ​കാ​രു​ണ്യ ഫ​ണ്ടി​ലേ​ക്കു ന​ൽ​കു​മെന്ന് അ​വ​ർ പ്ര​ഖ്യാ​പി​ച്ചു.
തു​ക ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് കൈ​മാ​റി.