കോ​ട​ഞ്ചേ​രി - ഈ​രൂ​ട് - അ​മ്പാ​യ​ത്തോ​ട് റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന്
Wednesday, May 22, 2019 12:13 AM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി - ഈ​രൂ​ട് - അ​മ്പാ​യ​ത്തോ​ട് റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്കാൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കോ​ട​ഞ്ചേ​രി യൂ​ണി​റ്റ് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കോ​ട​ഞ്ചേ​രി​യി​ൽ നി​ന്നും എ​ളു​പ്പ​ത്തി​ൽ ദേ​ശീ​യ​പാ​ത​യി​ൽ എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ക്കു​ന്ന റോ​ഡാ​ണി​ത്. റോ​ഡി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം ഉ​ട​മ​ക​ൾ സൗ​ജ​ന്യ​മാ​യി വി​ട്ടു ന​ൽ​കി​യ​താ​ണ്. എ​ന്നാ​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ് പ​ണി​ ആ​രം​ഭി​ച്ചി​ല്ല. മ​ല​യോ​ര മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് ഏ​റെ സ​ഹാ​യ​ക​ര​മാ​യ റോ​ഡി​ന്‍റെ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കാൻ ജോ​ർ​ജ് എം. ​തോ​മ​സ് എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​സേ​തു​മാ​ധ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് റോ​ബ​ർ​ട്ട് അ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ല​വൈ​സ് പ്ര​സി​ഡ​ന്‍റ് സി.ജെ. ടെ​ന്നി​സ​ൺ, കെ.പി. അ​ബ്ദു​ൽ റ​സാ​ഖ്, പോ​ൾ​സ​ൺ ജോ​സ​ഫ്, ഷെ​ല്ലി ചാ​ക്കോ, ജ​യിം​സ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി റോ​ബ​ർ​ട്ട് അ​റ​ക്ക​ൽ (പ്ര​സി​ഡ​ന്‍റ്), സി.​ജെ. ടെ​ന്നി​സ​ൺ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ജെ​യിം​സ് സെ​ബാ​സ്റ്റ്യ​ൻ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.