ക്ര​മ​സ​മാ​ധാ​​നം ഉ​റ​പ്പു​വ​രു​ത്താൻ പോ​ലീ​സ്
Wednesday, May 22, 2019 12:15 AM IST
വ​ട​ക​ര: തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്തു ക്ര​മ​സ​മാ​ധാ​ന പാ​ല​നം ഉ​റ​പ്പു​വ​രു​ത്താൻ വ​ട​ക​ര​യി​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്.
സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ണ്ട​താ​യി ഡി​വൈ​എ​സ്പി പി.​പി.​സ​ദാ​ന​ന്ദ​ൻ അ​റി​യി​ച്ചു. വ​ട​ക​ര മ​ണ്ഡ​ല​ത്തി​ൽ ജ​യി​ക്കു​ന്ന മു​ന്ന​ണി മാ​ത്രം 23ന് ​ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തും.
സം​സ്ഥാ​ന​ത​ല​ത്തി​ൽ മേ​ൽ​ക്കൈ നേ​ടു​ന്ന മു​ന്ന​ണി 24 നു ​രാ​വി​ലെ​യും കേ​ന്ദ്ര​ത്തി​ൽ ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​ന്ന മു​ന്ന​ണി 24 നു ​വൈ​കു​ന്നേ​ര​വും പ്ര​ക​ട​നം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.
ആ​വ​ശ്യ​മാ​യ പോ​ലീ​സ് സ​ന്നാ​ഹം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും തീ​രു​മാ​നം ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ൻ പോ​ലീ​സ് രം​ഗ​ത്തു​ണ്ടാ​വു​മെ​ന്നും ഡി​വൈ​എ​സ്പി പ​റ​ഞ്ഞു. മു​ൻ​കൂ​ട്ടി രേ​ഖാ​മൂ​ലം അ​റി​യി​ക്കാ​തെ ഒ​രു പ്ര​ക​ട​ന​വും അ​നു​വ​ദി​ക്കി​ല്ല. എ​ല്ലാ രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ളും കൈ​ക്കൊ​ണ്ട തീ​രു​മാ​നം ന​ട​പ്പാ​ക്കു​മെ​ന്ന് ഡി​വൈ​എ​സ്പി പ​റ​ഞ്ഞു. വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ൾ രാ​ത്രി ഏഴിന് ശേ​ഷം അ​നു​വ​ദി​ക്കി​ല്ല. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും മ​റ്റും സ്ഥാ​പി​ച്ച ബോ​ർ​ഡു​ക​ൾ ഇ​തി​നു മു​ന്പേ മാ​റ്റാ​നും തീ​രു​മാ​നി​ച്ചു.