വോ​ട്ടെ​ണ്ണ​ൽ: ട്ര​യ​ൽ റ​ൺ ന​ട​ത്തി
Wednesday, May 22, 2019 12:15 AM IST
കോ​ഴി​ക്കോ​ട്: വോ​ട്ടെ​ണ്ണു​ന്ന​തി​ന്‍റെ ട്ര​യ​ല്‍ റ​ണ്‍ വ​ര​ണാ​ധി​കാ​രി​യാ​യ ക​ള​ക്ട​ര്‍ സാം​ബ​ശി​വ​റാ​വു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​മാ​യ വെ​ള്ളി​മാ​ട്കു​ന്ന് ജെ​ഡി​ടി​യി​ല്‍ ന​ട​ത്തി.
ഓ​രോ വോ​ട്ടിം​ഗ് മെ​ഷി​നി​ലെ​യും ഓ​രോ റൗ​ണ്ടി​ലേ​യും എ​ണ്ണി​യ വോ​ട്ടു​ക​ള്‍ ട്രെ​ന്‍​ഡ്, സു​വി​ധ എ​ന്നീ വെ​ബ് ആ​പ്‌​ളി​ക്കേ​ഷ​നു​ക​ളി​ല്‍ അ​പ്‌​ഡേ​റ്റ് ചെ​യ്യു​ന്ന രീ​തി​യാ​ണ് ട്ര​യ​ല്‍ റ​ണ്ണി​ല്‍ പ​രി​ശോ​ധി​ച്ച​ത്. കോ​ഴി​ക്കോ​ട്, വ​ട​ക​ര മ​ണ്ഡ​ല​ങ്ങ​ളി​ലെ 14 ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ളും കൗ​ണ്ടിം​ഗ് ഹാ​ളു​ക​ളി​ല്‍ നി​ന്ന് വോ​ട്ടു ക​ണ​ക്കു​ക​ള്‍ സു​വി​ധ, ട്രെ​ന്‍ഡ് എ​ന്നി​വ​യി​ലേ​ക്ക് എ​ന്‍റ​ര്‍ ചെ​യ്തു. വ​ര​ണാ​ധി​കാ​രി ഇ​തി​ന് മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ക​യും നി​ര്‍​ദ്ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തു.
23 ന് ​വോ​ട്ടെ​ണ്ണ​ല്‍ പ്ര​ക്രി​യ സു​ഗ​മ​മാ​യി ന​ട​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള​ള പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം കൂ​ടി​യാ​യി ട്ര​യ​ല്‍ റ​ണ്‍. വോ​ട്ടിം​ഗ് മെ​ഷീ​ന്‍ ഉ​പ​യോ​ഗി​ക്കാ​തെ ഓ​രോ സ്ഥാ​നാ​ര്‍​ത്ഥി​ക്കും നേ​ര​ത്തെ ത​യ്യാ​റാ​ക്കി വ​ച്ച ഡാ​റ്റ എ​ന്‍റര്‍ ചെ​യ്താ​ണ് ട്ര​യ​ല്‍ ന​ട​ത്തി​യ​ത്.