പുത്തൻ ട്രെൻഡുമായി സ്‌​കൂ​ള്‍ വി​പ​ണി
Wednesday, May 22, 2019 12:15 AM IST
കോ​ഴി​ക്കോ​ട്: അ​ധ്യ​യ​ന​വ​ര്‍​ഷ​മാ​രം​ഭി​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം അ​വ​ശേ​ഷി​ക്കെ സ്‌​കൂ​ള്‍ വി​പ​ണി സ​ജീ​വ​മാ​യി.
സ്‌​കൂ​ള്‍ ബ​സാ​റു​ക​ളി​ലും സ​ഹ​ക​ര​ണ സ്‌​കൂ​ള്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ലും മാ​ളു​ക​ളി​ല്‍ പ്ര​ത്യേ​ക​മാ​യി സ​ജ്ജ​മാ​ക്കി​യ സ്‌​കൂ​ള്‍ കോ​ര്‍​ണ​റു​ക​ളി​ലും വ​ന്‍​തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും സ്‌​കൂ​ള്‍ വി​പ​ണി തി​ര​ക്കി​ലാ​ണ്. വി​ല​ക്ക​യ​റ്റം ര​ക്ഷി​താ​ക്ക​ളെ ദു​രി​ത​ത്തി​ലാ​ഴ്ത്തു​ന്നു​ണ്ടെ​ങ്കി​ലും ആ​ദ്യ സ്‌​കൂ​ള്‍​ദി​നം ആ​ഘോ​ഷ​ത്തി​ലാ​ക്കാ​ന്‍ വേ​ണ്ട ഒ​രു​ക്ക​ങ്ങ​ള്‍​ക്കാ​യി ര​ക്ഷി​താ​ക്ക​ളും സ​ജീ​വ​മാ​ണ്.
സ്‌​കൂ​ള്‍ വി​പ​ണി​യി​ല്‍ പു​ത്ത​ന്‍ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത് ബാ​ഗു​ക​ളി​ലും കു​ട​ക​ളി​ലു​മാ​ണ്. കാ​ര്‍​ട്ടൂ​ണ്‍ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ 'വ​ഹി​ച്ചു​ള്ള' ബാ​ഗു​ക​ളാ​ണ് വി​പ​ണി​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ചെ​ല​വാ​കു​ന്ന​ത്. ഡോ​റ​യും ബു​ജി​യും ടോ​മും ജെ​റി​യു​മെ​ല്ലാം ഇ​ത്ത​വ​ണ​യും എ​ത്തി​യി​ട്ടു​ണ്ട്. 300 രൂ​പ മു​ത​ല്‍ മു​ക​ളി​ലേ​ക്കാ​ണ് ബാ​ഗു​ക​ളു​ടെ വി​ല.
അ​തേ​സ​മ​യം ക​മ്പ​നി ബാ​ഗു​ക​ള്‍​ക്കും ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്. ക​മ്പ​നി വി​ല​യേ​ക്കാ​ള്‍ കു​റ​ഞ്ഞ വി​ല​യ്ക്കു ബാ​ഗു​ക​ള്‍ ന​ല്‍​കി​യാ​ണ് മാ​ളു​ക​ളി​ലും സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന​ത്. ബാ​ഗു​ക​ള്‍ വാ​ങ്ങു​മ്പോ​ള്‍ കു​ട​ക​ളും ചെ​റി​യ ബാ​ഗു​ക​ളും സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ന്നു​ണ്ട്.
ഗു​ണ​നി​ല​വാ​ര​മു​ള്ള ബ്രാ​ന്‍​ഡ​ഡ് ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് 10 ശ​ത​മാ​നം മു​ത​ല്‍ 40 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വു​ണ്ട്. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വേ​ണ്ട​തെ​ല്ലാം ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡി​ന്‍റെ​യും സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ മി​ത​മാ​യ നി​ര​ക്കി​ല്‍ ഒ​രു കു​ട​ക്കീ​ഴി​ല്‍ ത്രി​വേ​ണി​യി​ലും എ​ത്തി​ച്ചി​ട്ടു​ണ്ട്.
കു​ടും​ബ ബ​ജ​റ്റ് താ​ളം​തെ​റ്റാ​തി​രി​ക്കാ​ൻ വ​ഴി​യോ​ര​ ക​ച്ച​വ​ട​ക്ക​രെ ആ​ശ്ര​യി​ക്കു​ന്ന​വ​രുമു​ണ്ട്.
ചെ​റി​യ കു​ട്ടി​ക​ൾ​ക്ക് മു​യ​ലി​ന്‍റെ​യും ക​ര​ടി​യു​ടേ​തും പ​ക്ഷി​ക്കു​ഞ്ഞി​ന്‍റെ​യു​മൊ​ക്കെ രൂ​പ​ത്തി​ലു​ള്ള ബാ​ഗു​ക​ളും റെ​ഡി​യാ​ണ്.
കു​ട​ക​ളി​ലും കാ​ര്‍​ട്ടൂ​ണ്‍ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ഇ​ത്ത​വ​ണ​യും സ്ഥാ​നം പി​ടി​ച്ചു. സി​ന്‍​ഡ്ര​ല്ല​യും മി​ക്കി മൗ​സു​മാ​ണ് കു​ട​ക​ളി​ലെ താ​ര​ങ്ങ​ള്‍. നി​റ​ങ്ങ​ളെ​ക്കാ​ള്‍ പ്രാ​ധാ​ന്യം കു​ട​ക​ളി​ലെ പ്രി​ന്‍റു​ക​ള്‍​ക്കാ​ണ് . ബ്രാ​ന്‍​ഡ് കു​ട​ക​ള​ന്വേ​ഷി​ച്ചാ​ണ് കൂ​ടു​ത​ല്‍ പേ​രു​മെ​ത്തു​ന്ന​ത്.
200 രൂ​പ​യ്ക്കു മു​ക​ളി​ലാ​ണ് കു​ട​ക​ളു​ടെ വി​ല. വെ​ള്ളം ചീ​റ്റു​ന്ന കു​ട​ക​ളും ഗ​ണ്‍ കു​ട​ക​ളും ഫാ​ന്‍ ഘ​ടി​പ്പി​ച്ച കു​ട​ക​ളു​മെ​ല്ലാം വി​പ​ണി കീ​ഴ​ട​ക്കി​ക്ക​ഴി​ഞ്ഞു. ത്രീ​ഡി കു​ട​ക​ളാ​ണ് കു​ട്ടി​ക​ളെ ഏ​റെ ആ​ക​ര്‍​ഷി​ക്കു​ന്ന​ത്. അ​തേ​സ​മ​യം പ​ഴ​യ കാ​ല​ന്‍​കു​ട​യ്ക്ക് ഇ​പ്പോ​ഴും ആ​വ​ശ്യ​ക്കാ​രേ​റെ.
ട്രെ​ന്‍​ഡു​ക​ള്‍​ക്ക​നു​സ​രി​ച്ച് വാ​ട്ട​ര്‍ ബോ​ട്ടി​ലു​ക​ളും റെ​യി​ന്‍ കോ​ട്ടു​ക​ളും ല​ഞ്ച് ബോ​ക്‌​സു​ക​ളും വ​രെ മാ​റി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ള്‍​ക്കു​ള്ള ഉ​ച്ച​ഭ​ക്ഷ​ണം ചെ​റു​ചൂ​ടോ​ടെ നി​ല​നി​ര്‍​ത്തു​ന്ന പാ​ത്ര​ങ്ങ​ള്‍​ക്കാ​ണ് ആ​വ​ശ്യ​ക്കാ​രേ​റെ​യു​ള്ള​ത്.
പ​ല നി​റ​ങ്ങ​ളി​ലാ​യി കു​ട്ടി​ക​ളെ ആ​ക​ര്‍​ഷി​പ്പി​ക്കും വി​ധ​ത്തി​ലാ​ണ് ല​ഞ്ച്‌ ബോ​ക്‌​സും വാ​ട്ട​ര്‍​ബോ​ട്ടി​ലും വി​പ​ണി​യി​ലെ​ത്തി​യ​ത്. 250 രൂ​പ മു​ത​ല്‍ ല​ഞ്ച് ബോ​ക്‌​സു​ക​ള്‍ വി​പ​ണി​യി​ലു​ണ്ട്. ചൂ​ടാ​റാ​തെ നി​ല​നി​ര്‍​ത്തു​ന്ന വാ​ട്ട​ര്‍​ബോ​ട്ടി​ലു​ക​ളും പ​ല​ക​മ്പ​നി​ക​ളും പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.
വാ​ട്ട​ര്‍ ബോ​ട്ടി​ലു​ക​ളി​ല്‍ താ​രം സ്റ്റീ​ല്‍ കോ​ട്ടിം​ഗു​ള്ള ബോ​ട്ടി​ലു​ക​ളാ​ണ്. പെ​ന്‍​സി​ല്‍ ബോ​ക്‌​സ്, പൗ​ച്ച​സ്, പെ​ന്‍​സി​ല്‍, ഇ​റേ​സ​ര്‍ , ഷാ​ര്‍​പ്പ്‌​ന​ര്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം പു​ത്ത​ന്‍​രൂ​പ​ത്തി​ലാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്.
സ്‌​മൈ​ലി​ക​ളും ബെ​ന്‍​ടെ​നും ബാ​ര്‍​ബി​യു​മെ​ല്ലാം പൗ​ച്ചു​ക​ളി​ലു​ണ്ട്. പൂ​ക്ക​ളു​ടെ​യും മൃ​ഗ​ങ്ങ​ളു​ടെ​യു​മൊ​ക്കെ രൂ​പ​ത്തി​ലാ​ണ് ഇ​റേ​സ​റും ഷാ​ര്‍​പ്പ്ന​റു​മു​ള്ള​ത്.