കി​സാ​ന്‍ മി​ത്ര താ​മ​ര​ശേ​രി മേ​ഖ​ലാ കമ്മിറ്റി രൂ​പീ​ക​ര​ണ​യോ​ഗം 24ന്
Wednesday, May 22, 2019 12:15 AM IST
താ​മ​ര​ശേ​രി: കി​സാ​ന്‍ മി​ത്ര​യു​ടെ താ​മ​ര​ശേ​രി മേ​ഖ​ല രൂ​പീ​ക​ര​ണ​യോ​ഗം 24ന് ​രാ​വി​ലെ ഒ​ന്പ​തി​ന് താ​മ​ര​ശേ​രി വ്യാ​പാ​ര ഭ​വ​നി​ല്‍ ചേ​രു​ം. ഓ​ഫീ​സ് സ്റ്റാ​ഫു​ക​ള്‍​ക്കു​ള്ള കൂ​ടി​ക്കാ​ഴ്ച​യും ഇ​തോ​ടൊ​പ്പം ന​ട​ക്കും.
ക​ര്‍​ഷ​ക​രു​ടെ പ്ര​ശ​ന്ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണാനും കൃ​ഷി​ക്കാ​ര​ന് ന്യാ​യ​മാ​യ വ​രു​മാ​ന​വും അ​ഗീ​കാ​ര​വും ഉ​റ​പ്പു​വ​രു​ത്താനും ല​ക്ഷ്യ​മി​ട്ടാ​ണ് കി​സാ​ന്‍ മി​ത്ര പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. കൃ​ഷി രീ​തി​ക​ള്‍ സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക​ര​ണം, യ​ന്ത്ര​വ​ത്ക​ര​ണ കൃ​ഷി​യി​ല്‍ പ്രോ​ത്സാ​ഹ​നം, കാ​ര്‍​ഷി​കാ​ധി​ഷ്ഠി​ത വ്യ​വ​സാ​യ​ങ്ങ​ള്‍, കാ​ര്‍​ഷി​ക മേ​ള​ക​ള്‍, ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി​ക​ള്‍, കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള കാ​ര്‍​ഷി​ക വാ​യ്പ​ക​ള്‍ തു​ട​ങ്ങി​യ​വാ​ണ് കി​സാ​ന്‍​മി​ത്ര യു​ടെ പ്ര​ധാ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍.