ശബ്ദ​മ​ലി​നീ​ക​ര​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Wednesday, May 22, 2019 12:15 AM IST
കോ​ഴി​ക്കോ​ട്: ഇ​രു​ന്പ് സാ​ധ​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്നു​ള്ള ശ​ബ്ദ​മ​ലി​നീ​ക​ര​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.
വെ​സ്റ്റ് ക​ല്ലാ​യി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലി​യോ ഇ​ൻ​ഡ​സ്ട്രീ​സി​ലെ ശ​ബ്ദ​മ​ലി​നീ​ക​ര​ണം അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് ക​മ്മീ​ഷ​ൻ അം​ഗം പി. ​മോ​ഹ​ന​ദാ​സി​ന്‍റെ ഉ​ത്ത​ര​വ്. സ​മീ​പ​വാ​സി​യാ​യ പി.​സി. അ​ബ്ദു​ൾ ല​ത്തീ​ഫ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ക​മ്മീ​ഷ​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ്ഥാ​പ​ന​ത്തി​ൽ നി​ന്നു​ള്ള ശ​ബ്ദം നി​യ​ന്ത്രി​ത അ​ള​വി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​ണെ​ന്ന് കണ്ടെത്തി. ശ​ബ്ദ ശ​ല്യം കാ​ര​ണം സ​മീ​പ​വാ​സി​ക​ൾ​ക്ക് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​നി​ട​യു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥ​ലം ഭി​ത്തി​കെ​ട്ടി അ​ട​ച്ച് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​രു​ന്പ് ലോ​ഡ് ചെ​യ്യു​ന്പോ​ഴും അ​ണ്‍​ലോ​ഡ് ചെ​യ്യു​ന്പോ​ഴു​ം വലിയ ശ​ബ്ദം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ബോ​ർ​ഡ് ന​ൽ​കി​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ സ്ഥാ​പ​ന​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ടോ എ​ന്ന് ബോ​ർ​ഡും ന​ഗ​ര​സ​ഭ​യും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ന​ട​പ​ടി സ്വീ​ക​രി​ച്ച ശേ​ഷം ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.