തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ ഇ​ട​തു​പ​ക്ഷം പ്ര​തീ​ക്ഷ​യോ​ടെ കാ​ണു​ന്നു: ഇ.​പി. ജ​യ​രാ​ജ​ൻ
Wednesday, May 22, 2019 12:15 AM IST
വ​ട​ക​ര: ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ ഇ​ട​തു​പ​ക്ഷം പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്ന് സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗ​വും വ്യ​വ​സാ​യ മ​ന്ത്രി​യു​മാ​യ ഇ.​പി. ജ​യ​രാ​ജ​ൻ.
സി​പി​എം വ​ട​ക​ര ഏ​രി​യാ ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഇ.​കെ. നാ​യ​നാ​ർ-​കേ​ളു​ഏ​ട്ട​ൻ ദി​നാ​ച​ര​ണം കോ​ട്ട​പ്പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഇ​ന്ത്യ​യി​ലെ മോ​ദി ഭ​ര​ണ​ത്തി​ന് അ​വ​സാ​നം കു​റി​ക്ക​ണ​മെ​ന്ന​താ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ കാ​ഴ്ച​പ്പാ​ട്. ഇ​തി​ന് ആ​വ​ശ്യ​മാ​യ നി​ല​പാ​ടാ​ണ് പാ​ർ​ട്ടി സ്വീ​ക​രി​ക്കു​ന്ന​ത്. എ​ക്സി​റ്റ് പോ​ളു​ക​ൾ കൊ​ണ്ട് വാ​ർ​ത്ത​ക​ൾ സൃ​ഷ്ടി​ക്കാ​ൻ സാ​ധി​ക്കു​മെ​ങ്കി​ലും ജ​ന​മ​ന​സ് മാ​റ്റാ​നാ​കി​ല്ല. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ഇ​ട​തു​പ​ക്ഷ മ​ന​സു​ള്ള​വ​രാ​ണ്. ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് വ​ള​ക്കൂ​റു​ള്ള മ​ണ്ണാ​ണ് കേ​ര​ള​മെ​ന്ന​ത് ഇ​തി​ന​കം തെ​ളി​യി​ച്ച​താ​ണ്.
ഇ​ന്ത്യ​യി​ലെ വ​ല​തു​പ​ക്ഷ ശ​ക്തി​ക​ൾ ഇ​ന്ന് ആ​ക്ര​മി​ക്കു​ന്ന​ത് സി​പി​എ​മ്മി​നെ മാ​ത്ര​മാ​ണ്. രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ചയ്ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ത്തെ ഇ​ല്ലാ​താ​ക്കാ​നാ​ണ് വ​ല​തു​പ​ക്ഷ ശ​ക്തി​ക​ളു​ടെ ശ്ര​മം. കൂ​ടു​ത​ൽ ജ​ന​പി​ന്തു​ണ സ്വ​രൂ​പി​ച്ച് ഇ​തി​നെ ചെ​റു​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഫാ​സി​സ്റ്റ് ഭീ​ക​ര​ത​യു​ടെ നാ​ടാ​യി​രു​ന്ന ബം​ഗാ​ളി​ൽ ജ​നാ​ധി​പ​ത്യം പു​നഃ​സ്ഥാ​പി​ച്ച​ത് ഇ​ട​തു​പ​ക്ഷ​മാ​ണ്. ഇ​ന്ന് അ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പു പോ​ലും സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. എ​ന്നാ​ൽ വ​ല​തു​പ​ക്ഷ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് അ​തൊ​രു വാ​ർ​ത്ത​പോ​ലും അ​ല്ലെ​ന്നും ഇ.​പി.​ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.
സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം ടി.​കെ. കു​ഞ്ഞി​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ൻ, സെ​ക്ര​ട്ട​റി​യ​റ്റം​ഗം സി. ​ഭാ​സ്ക​ര​ൻ, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​കെ. ദി​വാ​ക​ര​ൻ, കെ. ​ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​
പൊ​തു​സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി പു​തി​യ ബ​സ് സ്റ്റാ​ന്‍ഡ് പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ച്ച ബ​ഹു​ജ​ന പ്ര​ക​ട​നം കോ​ട്ട​പ്പ​റ​ന്പി​ൽ സ​മാ​പി​ച്ചു.