പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ല്‍ നടപ്പാത കൈ​യേ​റി വാ​ഹ​ന പാ​ര്‍​ക്കിം​ഗ്
Wednesday, May 22, 2019 11:45 PM IST
നാ​ദാ​പു​രം: പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ മ​തി​ലി​നോ​ട് ചേ​ർ​ന്ന ന​ട​പ്പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്തി​ട്ടും ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല. റോ​ഡ് സു​ര​ക്ഷാ നി​യ​മ​ങ്ങ​ള്‍ എ​ഴു​തി പ്ര​ദ​ര്‍​ശി​പ്പി​ച്ച മ​തി​ലി​ന് സ​മീ​പ​ത്താ​ണ് ഇ​വ മ​റ​ച്ച് കൊ​ണ്ട് വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത്.

വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന സ്ഥ​ല​ത്ത് നി​ന്ന് ക​ണ്‍​ട്രോ​ള്‍ റൂം ​പോ​ലീ​സ് ഹെ​ല്‍​മ​റ്റി​ല്ലാ​തെ​യും മ​റ്റു​മാ​യി ദി​വ​സം നൂ​റോ​ളം ബൈ​ക്കു​ക​ള്‍ പി​ടി​കൂ​ടി പി​ഴ ഈ​ടാ​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഫു​ട്പാ​ത്ത് കൈ​യേ​റി നി​ര്‍​ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രേ മാ​ത്രം ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ല.

നാ​ദാ​പു​രം ടൗ​ണി​ല്‍ ചെ​റു​തും വ​ലു​തു​മാ​യി നി​ര​വ​ധി അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ക​ച്ച​വ​ട​ക്കാ​ര്‍​ക്കൊ​പ്പം വാ​ഹ​ന​ങ്ങ​ളും ന​ട​പ്പാ​ത കൈ​യേ​റു​ന്ന​തോ​ടെ കാ​ല്‍ ന​ട​യാ​ത്ര​ക്കാ​ര്‍ റോ​ഡി​ലൂ​ടെ ന​ട​ന്ന് ജീ​വ​ന്‍ ബ​ലി ന​ല്‍​കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

ടൗ​ണി​ന്‍റെ പ​ല ഭാ​ഗ​ത്തും ന​ട​പ്പാ​ത​യി​ലെ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് ജീ​ർ​ണി​ച്ച​താ​ണ്. ഇ​വി​ടെ വാ​ഹ​ന​ങ്ങ​ള്‍ ക​യ​റു​ന്ന​ത് അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്.