സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന 27, 28 തീ​യ​തി​ക​ളി​ല്‍
Wednesday, May 22, 2019 11:45 PM IST
കോ​ഴി​ക്കോ​ട്: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ​തൊ​ഴി​ലു​റ​പ്പ് നി​യ​മം സോ​ഷ്യ​ല്‍ ഓ​ഡി​റ്റ് സൊ​സൈ​റ്റി കേ​ര​ള​യു​ടെ വി​ല്ലേ​ജ് റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണ്‍ (വി​ആ​ര്‍​പി) ര​ണ്ടാം ഷോ​ര്‍​ട്ട്‌​ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന 27, 28 തീ​യ​തി​ക​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ത്തും.
27ന് ​കോ​ഴി​ക്കോ​ട്, ചേ​ള​ന്നൂ​ര്‍, കു​ന്ന​മം​ഗ​ലം, വ​ട​ക​ര, തൂ​ണേ​രി, കു​ന്നു​മ്മ​ല്‍ എ​ന്നീ ബ്ലോ​ക്കു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​ര്‍​ക്കും 28ന് ​തോ​ട​ന്നൂ​ര്‍, മേ​ല​ടി, പേ​രാ​മ്പ്ര, പ​ന്ത​ലാ​യ​നി, കൊ​ടു​വ​ള​ളി, ബാ​ലു​ശേ​രി എ​ന്നീ ബ്ലോ​ക്കു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​ര്‍​ക്കും പ​ങ്കെ​ടു​ക്കാം. ഓ​രോ ബ്ലോ​ക്കു​ക​ള്‍​ക്കും പ്ര​ത്യേ​കം സ​മ​യം നി​ഷ്‌​ക​ര്‍​ഷി​ച്ചി​ട്ടു​ണ്ട്. വി​വ​ര​ങ്ങ​ള്‍​ക്ക് www. socialaudit.kerala.gov.in സ​ന്ദ​ര്‍​ശി​ക്കു​ക.

റോ​ഡ് പണി 25 വ​രെ നി​ർ​ത്തി​വ​യ്ക്ക​ണം

കോ​ഴി​ക്കോ​ട്: വോ​ട്ടെ​ണ്ണ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വ​ര​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി കൈ​മാ​റു​ന്ന​തി​ന് ബി​എ​സ്എ​ന്‍​എ​ല്‍ ബ്രോ​ഡ് ബാ​ന്‍​ഡ് ക​ണ​ക്ടി​വി​റ്റി ഉ​റ​പ്പു വ​രു​ത്തേ​ണ്ട​തി​നാ​ൽ ജി​ല്ല​യി​ലെ നാ​ഷ​ണ​ല്‍ ഹൈ​വേ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി, കെ​എ​സ്ടി​പി, മു​നി​സി​പ്പാ​ലി​റ്റി - പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ള്‍, പി​ഡ​ബ്ല്യൂ​ഡി, കെ​എ​സ്ഇ​ബി, പ്ര​ധാ​ന​മ​ന്ത്രി സ​ഡ​ക് യോ​ച​ന എ​ന്നീ ഏ​ജ​ന്‍​സി​ക​ളു​ടെ ജി​ല്ല​യി​ലെ റോ​ഡു​ക​ള്‍ കു​ഴി​ക്കു​ന്ന പ​ണി​ക​ൾ 25 വ​രെ നി​ര്‍​ത്തി​വ​യ്ക്കാ​ൻ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു. വീ​ഴ്ച വ​രു​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ ജ​ന​പ്രാ​തി​നി​ധ്യം നി​യ​മം 1951 പ്ര​കാ​രം ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും​ക​ള​ക്ട​ർ അ​റി​യി​ച്ചു.