ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് പ​രി​സ​ര​ത്ത് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്നു​വെ​ന്ന് ആ​ക്ഷേ​പം
Wednesday, May 22, 2019 11:47 PM IST
കൂ​രാ​ച്ചു​ണ്ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ബ​സ്‌​സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ സ്ഥ​ല​ത്ത് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം.
സേ​വ് കൂ​രാ​ച്ചു​ണ്ട് പ​ദ്ധ​തി​യി​ലൂ​ടെ വീ​ടു​ക​ളി​ൽ നി​ന്നും ഹ​രി​ത​സേ​ന ശേ​ഖ​രി​ക്കു​ന്ന പാ​ഴ് വ​സ്തു​ക്ക​ൾ ത​രം​തി​രി​ച്ചു ചാ​ക്കു​ക​ളി​ലാ​ക്കി സൂ​ക്ഷി​ക്കു​ന്ന സ്ഥ​ല​ത്ത് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മ​റ്റു മാ​ലി​ന്യ​ങ്ങ​ൾ ചാ​ക്കി​ലാ​ക്കി ത​ള്ളു​ന്നു​വെ​ന്നാ​ണ് ആ​ക്ഷേ​പം.
ഇ​തി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ്, വി​ല്ലേ​ജ് ഓ​ഫീ​സ്, മൃ​ഗാ​ശു​പ​ത്രി തു​ട​ങ്ങി​യ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് ഇ​വി​ടെ നി​ന്നു​ള്ള ദു​ർ​ഗ​ന്ധം ദു​രി​ത​മാ​കു​ന്നു​ണ്ട്.
ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി​പി​ഐ ബ്രാ​ഞ്ച് ക​മ്മ​ിറ്റി ആ​വ​ശ്യ​പ്പെ​ട്ടു. അ​ങ്ങാ​ടി​ക്ക് സ​മീ​പ​ത്തു​കൂ​ടി ഒ​ഴു​കു​ന്ന തോ​ട്ടി​ലും മാ​ലി​ന്യം ത​ള്ളു​ന്നു​ണ്ട്. തോ​ട് മ​ലി​ന​മാ​കു​ന്ന​ത് മൂ​ലം സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളെ ബാ​ധി​ക്കു​ന്ന​തി​നി​ട​യാ​ക്കു​ന്നു​ണ്ട്.
അ​ടി​യ​ന്ത​ര​മാ​യി ഈ ​ഭാ​ഗ​ങ്ങ​ളി​ലും അ​ങ്ങാ​ടി​യി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സിസിടിവി കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി എ.​കെ.​പ്രേ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.