റോഡ് നിർമാണത്തിനുള്ള സ്ഥലം സംബന്ധിച്ച് തർക്കം: യുവാവിനെ മർദിച്ചെന്ന് പരാതി
Wednesday, May 22, 2019 11:47 PM IST
വ​ട​ക​ര: റോ​ഡ് നി​ർ​മാ​ണ​ത്തി​നു​ള്ള സ്ഥ​ല​ത്തെ സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി പ​രാ​തി.
ഇ​രു​ന്പ് ദ​ണ്ഡ് കൊ​ണ്ടു​ള്ള അ​ടി​യി​ൽ മു​ഖ​ത്ത് സാ​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടോ​ത്ത് സ്വ​ദേ​ശി ഷാ​ജു​വി​നെ (43) വ​ട​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഷാ​ജു​വും സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വും ത​മ്മി​ൽ ജ​ല​നി​ധി കി​ണ​റി​ന​ടു​ത്തേ​ക്കു​ള്ള റോ​ഡ് നി​ർ​മാ​ണം സം​ബ​ന്ധി​ച്ച് ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ത​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ കു​ടും​ബ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് കൂ​ടെ റോ​ഡ് നി​ർ​മി​ക്കാ​നു​ള്ള ശ്ര​മം ത​ട​ഞ്ഞ​താ​ണ് ത​ർ​ക്ക​ത്തി​ന് കാ​ര​ണം.
കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് നേ​താ​വും ഷാ​ജു​വും ത​മ്മി​ൽ വാ​ക്കു ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കു​ട്ടോ​ത്ത് നാ​യ​നാ​ർ​ഭ​വ​നു സ​മീ​പ​ത്ത് വ​ച്ച് മൂ​ന്ന് പേ​ര​ട​ങ്ങി​യ സം​ഘം ത​ന്നെ ആ​ക്ര​മി​ച്ച​തെ​ന്നു ഷാ​ജു പ​റ​യു​ന്നു. സി​പി​എം അ​നു​ഭാ​വി​യാ​ണ് ഷാ​ജു.
സം​ഭ​വം സം​ബ​ന്ധി​ച്ച് വ​ട​ക​ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.