ചു​ര​ത്തി​ല്‍ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു
Wednesday, May 22, 2019 11:47 PM IST
താ​മ​ര​ശേ​രി: ചു​ര​ത്തി​ല്‍ എ​ട്ടാം വ​ള​വി​ല്‍ ലോ​റി നി​യ​നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​റെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ അ​ഞ്ചി​നാ​ണ് സം​ഭ​വം. ചു​ര​ത്തി​ല്‍ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. കോ​ഴി​ക്കോ​ട്ടേ​ക്ക് മു​ന്തി​രി ക​യ​റ്റി വ​രി​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് മ​റി​ഞ്ഞ​ത്. ലോ​റി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ച​ര​ക്ക് മ​റ്റൊ​രു വ​ണ്ടി​യി​ല്‍ ക​യ​റ്റിയ ശേഷം ലോ​റി നീ​ക്കി​. താ​മ​ര​ശേ​രി ട്രാ​ഫി​ക് പോ​ലീ​സും ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​രുമെ​ത്തി​യാ​ണ് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​ത്. അ​മി​ത വേ​ഗ​മാ​ണ് നി​ര​ന്ത​ര​മാ​യ അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.