കാ​ര​ശേ​രി​യി​ൽ ചെ​ള്ള്പ​നി സ്ഥി​രീ​ക​രി​ച്ചു
Wednesday, May 22, 2019 11:47 PM IST
മു​ക്കം: കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ ചെ​ള്ള് പ​നി സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ നാ​ലിന് മ​രി​ച്ച മാ​യ​ങ്ങ​ൽ കോ​ള​നി​യി​ലെ രാ​മ​ന്‍റെ (55) ര​ക്ത​സാ​മ്പി​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ചെ​ള്ള് പ​നി സ്ഥി​രീ​ക​രി​ച്ച​ത്.
ഒ​രു മാ​സ​ത്തി​ല​ധി​ക​മാ​യി പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന രാ​മ​നെ ചെ​ള്ള് പ​നി​യാ​ണെ​ന്ന സം​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ​യാ​ണ് പ​രി​ശോ​ധ​ന ഫ​ലം പു​റ​ത്ത് വ​ന്ന​ത്.
വ​യ​നാ​ട് ജി​ല്ല​യി​ലെ വി​വി​ധ ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത ചെ​ള്ള് പ​നി മ​ല​യോ​ര മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. പ​നി ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. മ​നു​ഷ്യ​രി​ൽ നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് ഈ ​രോ​ഗം പ​ട​രി​ല്ലെന്നും എ​ന്നാ​ൽ രോ​ഗി​യെ ക​ടി​ച്ച ചെ​ള്ള് മ​റ്റൊ​രാ​ളെ ക​ടി​ച്ചാ​ൽ രോ​ഗം പ​ക​രു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ലാ വെ​ക്ട​ർ ക​ൺ​ട്രോ​ൾ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ കോ​ള​നി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും രോ​ഗ​വാ​ഹ​ക​രാ​യ ചെ​ള്ളു​ക​ളെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സ​ജ്ന, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​ജ​യ് കു​മാ​ർ, ജെ​എ​ച്ച്‌​ഐ സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ കോ​ള​നി​യി​ലെ​ത്തി പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ ന​ൽ​കി. ഇ​ന്ന് കോ​ള​നി​യി​ൽ ഫോ​ഗിം​ഗ് ഉ​ൾ​പ്പെ​ടെ ന​ട​ത്താൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സിഡന്‍റ് വി.​കെ. വി​നോ​ദ് പ​റ​ഞ്ഞു.