കോ​ള​ടി​ച്ച് അ​പ​ര​ന്‍​മാ​ര്‍; അ​പ​ഹ​രി​ച്ച​ത് 11,491 വോ​ട്ട്
Friday, May 24, 2019 12:29 AM IST
കോ​ഴി​ക്കോ​ട്: ലോ​ക്‌​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മി​ക​ച്ച സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​മാ​യി ജ​ന​ഹി​ത​മ​റി​യാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ രം​ഗ​ത്തെ​ത്തി​യെ​ങ്കി​ലും വോ​ട്ട​ര്‍​മാ​രി​ല്‍ ആ​ശ​ങ്ക സൃ​ഷ്ടി​ച്ച് അ​പ​ര​ന്‍​മാ​ര്‍.
മ​ണ്ഡ​ല​ത്തി​ല്‍ വ്യ​ക്തി ബ​ന്ധം പോ​ലു​മി​ല്ലാ​ത്ത അ​പ​ര​ന്‍​മാ​ര്‍​ക്ക് വോ​ട്ടു​ക​ള്‍ നേ​ടാ​നാ​യെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.
കോ​ഴി​ക്കോ​ട്, വ​ട​ക​ര, വ​യ​നാ​ട് പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ല്‍ മാ​ത്രം 11,491 വോ​ട്ട് അ​വ​ർ നേ​ടി. വ​യ​നാ​ട് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി രാ​ഹു​ല്‍​ഗാ​ന്ധി​യു​ടെ അ​പ​ര​ന്‍​മാ​ര്‍ സ്വ​ന്ത​മാ​ക്കി​യ​ത് 3041 വോ​ട്ടു​ക​ളാ​ണ്. കെ.​ഇ. രാ​ഹു​ല്‍​ഗാ​ന്ധി​ക്ക് 2196 ഉം ​കെ.​രാ​ഗു​ൽ ഗാ​ന്ധി​ക്ക് 845 വോ​ട്ടും ശി​വ​പ്ര​സാ​ദ് ഗാ​ന്ധി​ക്ക് 320 ഉം ​നേ​ടാ​നാ​യി.
നാ​ല് അ​പ​ര​ന്‍​മാ​രാ​യി​രു​ന്നു കോ​ഴി​ക്കോ​ട് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​കെ.​രാ​ഘ​വ​നു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ര്‍ 3661 വോ​ട്ടു​ക​ള്‍ സ്വ​ന്ത​മാ​ക്കി. രാ​ഘ​വ​ന്‍ പി. ​വ​ട​ക്കേ എ​ടോ​ളി 1160 വോ​ട്ടും രാ​ഘ​വ​ന്‍ നാ​യ​ര്‍ എ​ന്ന അ​പ​ര​സ്ഥാ​നാ​ര്‍​ഥി 962 വോ​ട്ടും ടി.​രാ​ഘ​വ​ന്‍ 1077 വോ​ട്ടും എ​ന്‍.​രാ​ഘ​വ​ന്‍ 462 വോ​ട്ടു​മാ​ണ് നേ​ടി​യ​ത്.
കോ​ഴി​ക്കോ​ട് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എ.​പ്ര​ദീ​പ്കു​മാ​റി​ന് വി​ല്ല​ന്മാ​രാ​യി മൂ​ന്ന് അ​പ​ര​ന്‍​മാ​രാ​ണുണ്ടായിരുന്നത്. ഇ​വ​ര്‍ 1721 വോ​ട്ടാ​ണ് നേ​ടി​യ​ത്. 760 വോ​ട്ട് ഇ.​ടി.​പ്ര​ദീ​പ്കു​മാ​റി​നും 551 വോ​ട്ട് എ​ന്‍.​പ്ര​ദീ​പ്കു​മാ​റി​നും 410 വോ​ട്ട് വി.​കെ.​പ്ര​ദീ​പി​നും നേ​ടാ​നാ​യി​.
വ​ട​ക​രയിലെ സ്ഥാ​നാ​ര്‍​ഥി കെ.​മു​ര​ളീ​ധ​ര​ന് ര​ണ്ട് അ​പ​ര​ന്‍​മാ​രാ​യി​രു​ന്നു​. 1507 വോ​ട്ടാ​ണ് അ​പ​ര​ന്‍​മാ​ര്‍ അ​പ​ഹ​രി​ച്ച​ത്. മു​ര​ളീ​ധ​ര​ന്‍ കെ.​സാ​ന്ദ്രം 910 വോട്ടും ​മു​ര​ളീ​ധ​ര​ന്‍ കു​റ്റി​യി​ല്‍വീ​ട് 597 വോ​ട്ടും നേ​ടി. വ​ട​ക​ര എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി.​ജ​യ​രാ​ജ​ന്‍റെ അ​പ​ര​ന്‍ 690 വോ​ട്ടാ​ണ് നേ​ടി​യ​ത്.​ ജ​യ​രാ​ജ​ന്‍ പ​ണ്ട​ാര​പ​റ​മ്പി​ലാ​യി​രു​ന്നു അ​പ​ര​സ്ഥാ​നാ​ര്‍​ഥി.
കോ​ഴി​ക്കോ​ട് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി പ്ര​കാ​ശ്ബാ​ബു​വി​ന്‍റെ അ​പ​ര​ന്‍ പ്ര​കാ​ശ്ബാ​ബു ചൈ​ത്രം 551 വോ​ട്ട് നേ​ടി.