പോ​സ്റ്റ​ല്‍ വോ​ട്ട് കൂ​ടു​ത​ല്‍ എ​ല്‍​ഡി​എ​ഫി​ന്
Friday, May 24, 2019 12:29 AM IST
കോ​ഴി​ക്കോ​ട്: പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ളി​ല്‍ കോ​ഴി​ക്കോ​ട് എ​ല്‍​ഡി​എ​ഫി​ന് മു​ന്‍​തൂ​ക്കം.
ആ​കെ 3850 പോ​സ്റ്റ​ല്‍ വോ​ട്ടു​ള്ള​തി​ല്‍ എ​ല്‍​ഡി​എ​ഫി​ന് 1892 വോ​ട്ട് നേ​ടാ​നാ​യി. യു​ഡി​എ​ഫി​ന് 1342 വോ​ട്ടു​ക​ളാ​ണ് നേ​ടാ​നാ​യ​ത്. ബി​ജെ​പി​ക്ക് 293 വോ​ട്ടു​ ല​ഭി​ച്ചു. നോ​ട്ട​യ്ക്ക് അ​ഞ്ച് വോ​ട്ടു​ം മ​റ്റു​ള്ള​വ​ര്‍​ക്ക് അ​ഞ്ചു വോ​ട്ടും ല​ഭി​ച്ചു. 313 വോ​ട്ടു​ക​ള്‍ റ​ദ്ദാ​ക്കി.
അ​തേ​സ​മ​യം 1499 സ​ര്‍​വീ​സ് വോ​ട്ടു​ക​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ നേ​ടി​യ​ത് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി പ്ര​കാ​ശ്ബാ​ബു​വാ​ണ്. പ്ര​കാ​ശ് ബാ​ബു​വി​ന് 571 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്.
എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എ. ​പ്ര​ദീ​പ്കു​മാ​റി​ന് 252 ഉം ​യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​കെ. രാ​ഘ​വ​ന് 267 വോ​ട്ടു​മാ​ണ് നേ​ടാ​നാ​യ​ത്.
മ​റ്റു​ള്ള​വ​ര്‍​ക്ക് 21 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. നോ​ട്ട​യ്ക്ക് 12 വോ​ട്ടു​ം ല​ഭി​ച്ചു.
വ​ട​ക​ര മ​ണ്ഡ​ല​ത്തി​ല്‍ ആ​കെ ല​ഭി​ച്ച​ത് 1282 സ​ര്‍​വീ​സ് വോ​ട്ടു​ക​ളാ​ണ്. പി. ​ജ​യ​രാ​ജ​ന് 345 ഉം ​കെ.​മു​ര​ളീ​ധ​ര​ന് 405 വോ​ട്ടു​മാ​ണ് ല​ഭി​ച്ച​ത്. വി.​കെ. സ​ജീ​വ​ന് 470 വോട്ട് ​ല​ഭി​ച്ചു.
മ​റ്റു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് 11 വോ​ട്ടു​ം ല​ഭി​ച്ചു. അ​തേ​സ​മ​യം ഏ​ഴ് വോ​ട്ടാണ് നോ​ട്ട​യ്ക്ക് ല​ഭി​ച്ച​ത്. 44 വോ​ട്ടു​ക​ള്‍ റ​ദ്ദാ​ക്കി.