രാ​ഹു​ലി​നെ കൈയ​യ​ച്ച് സ​ഹാ​യി​ച്ച് തി​രു​വ​മ്പാ​ടി; ലീ​ഡ് 54471
Friday, May 24, 2019 12:29 AM IST
മു​ക്കം: സം​സ്ഥാ​നത്ത് യു​ഡി​എ​ഫ് ത​രം​ഗ​വും രാ​ഹു​ൽ ത​രം​ഗ​വും ആ​ഞ്ഞു​വീ​ശി​യ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്ക് മി​ക​ച്ച ലീ​ഡ് ന​ൽ​കി തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ം.
തി​രു​വ​മ്പാ​ടി​യി​ൽ നി​ന്ന് ഒ​രു സ്ഥാ​നാ​ർ​ത്ഥി നേ​ടു​ന്ന ഏ​റ്റ​വും വ​ലി​യ ലീ​ഡാ​ണ് രാ​ഹു​ൽ ഗാ​ന്ധി നേ​ടി​യ​ത്. തി​രു​വ​മ്പാ​ടി​യി​ൽ നി​ന്ന് മാ​ത്രം 54471 വോ​ട്ടിന്‍റെ ലീ​ഡ് നേ​ടാ​ൻ രാ​ഹു​ലി​നാ​യി. മ​ണ്ഡ​ല​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി 91,152 വോ​ട്ട് നേ​ടി​യ​പ്പോ​ൾ 36,681 വോ​ട്ട് മാ​ത്ര​മാ​ണ് പി.​പി.​ സു​നീ​റി​ന് നേ​ടാ​നാ​യ​ത്.​ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ത്ഥി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​ക്ക് ല​ഭി​ച്ച​ത് 7767 വോ​ട്ടാണ്.
മ​ണ്ഡ​ല​ത്തി​ലെ ആ​റ് ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഒ​രു ന​ഗ​ര​സ​ഭ​യി​ലും 5000 ത്തി​ന് മു​ക​ളി​ൽ ലീ​ഡ് നേ​ടാ​ൻ യു​ഡി​എ​ഫി​ന് സാ​ധി​ച്ചു. കോ​ട​ഞ്ചേ​രി, കൂ​ട​ര​ഞ്ഞി ഒ​ഴി​കെ​യു​ള്ള നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളും മു​ക്കം ന​ഗ​ര​സ​ഭ​യും ഭ​രി​ക്കു​ന്ന​ത് ഇ​ട​ത് മു​ന്ന​ണി​യാ​ണ്. ഈ ​ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് യു​ഡി​എ​ഫ് മി​ക​ച്ച ലീ​ഡ് ക​ര​സ്ഥ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. തി​രു​വ​മ്പാ​ടി​ നിയമസഭാ മണ്ഡലവും ഇ​ട​തു​മു​ന്ന​ണി​ക്കാ​ണ്.
മ​ല​യോ​ര കു​ടി​യേ​റ്റ മേ​ഖ​ല​യി​ൽ പെ​ട്ട പു​തു​പ്പാ​ടി, കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ൾ പ​തി​നാ​യി​ര​ത്തി​ൽ​പ​രം വോ​ട്ടു​ക​ളു​ടെ ലീ​ഡാ​ണ് രാ​ഹു​ലി​ന് ന​ൽ​കി​യ​ത്. പു​തു​പ്പാ​ടി​യി​ൽ 11170 വോ​ട്ടും കോ​ട​ഞ്ചേ​രി​യി​ൽ 10979 വോ​ട്ടും യു​ഡി​എ​ഫ് ലീ​ഡ് നേ​ടി. ഇ​തി​ൽ പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് ഭ​രി​ക്കു​ന്ന​ത് ഇ​ട​ത് മു​ന്ന​ണി​യാ​ണ്. കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 7305 വോ​ട്ട് യു​ഡി​എ​ഫ് ലീ​ഡ് നേ​ടി​യ​പ്പോ​ൾ കാ​ര​ശേ​രി​യി​ൽ 6199 വോ​ട്ടും കൂ​ട​ര​ഞ്ഞി​യി​ൽ 5155 വോ​ട്ടി​ന്‍റെ​യും ലീ​ഡ് നേ​ടാ​ൻ യു​ഡി​എ​ഫി​നാ​യി.
തി​രു​വ​മ്പാ​ടി​യി​ൽ 7274 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി നേ​ടി​യ​ത്. മ​ണ്ഡ​ല​ത്തി​ലെ ഏ​ക ന​ഗ​ര​സ​ഭ​യാ​യ മു​ക്ക​ത്ത് 5492 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ം രാ​ഹു​ൽ ഗാ​ന്ധി​ നേ​ടി. ഇ​ട​ത് മു​ന്ന​ണി​യാ​ണ് മു​ക്കം ന​ഗ​ര​സ​ഭ ഭ​രി​ക്കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വയ്​ക്കാ​മെ​ന്ന് ക​ണ​ക്ക് കൂ​ട്ടി​യി​രു​ന്ന ഇ​ട​ത് മു​ന്ന​ണി​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​ണ് ഉണ്ടായത്.