ജൈ​വ വൈ​വി​ധ്യ ദി​നാ​ച​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
Friday, May 24, 2019 12:30 AM IST
പേ​രാ​മ്പ്ര: ലോ​ക ജൈ​വ വൈ​വി​ധ്യ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് സാ​മൂ​ഹ്യ വ​ന​വ​ത്്ക​ര​ണ വി​ജ്ഞാ​ന വ്യാ​പ​ന വി​ഭാ​ഗം കോ​ഴി​ക്കോ​ട് ഡി​വി​ഷ​നും നൊ​ച്ചാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജൈ​വ വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി​യും സം​യു​ക്ത​മാ​യി ചെ​റു​വാ​ളൂ​ർ ജി​എ​ൽ​പി സ്കൂ​ളി​ൽ ജൈ​വ വൈ​വി​ധ്യ സം​ഗ​മം ന​ട​ത്തി.
നൊ​ച്ചാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. കു​ഞ്ഞി​ക്ക​ണ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജൈ​വ വൈ​വി​ധ്യം സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം, നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​ക‌്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ടി. ​സു​രേ​ഷ് ക്ലാ​സെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. ശാ​ര​ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ടി. ബാ​ല​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ, കെ.​ടി. ബി ​ക​ൽ​പ്പ​ത്തൂ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.