യു​ഡി​എ​ഫ് പ്ര​ക​ട​ന​ത്തി​നു നേ​രേ ആ​ക്ര​മ​ണ​വും ബോം​ബേ​റും
Friday, May 24, 2019 12:30 AM IST
മ​രു​തോ​ങ്ക​ര: കെ. ​മു​ര​ളീ​ധ​ര​ന്‍റെ വി​ജ​യ​ത്തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ചു പ​ശു​ക്ക​ട​വി​ൽ നി​ന്നെ​ത്തി​യ യു​ഡി​എ​ഫ് പ്ര​വ​ർ‌​ത്ത​ക​ർ​ക്കെ​തി​രേ മ​രു​തോ​ങ്ക​ര​യി​ൽ സി​പി​എം അ​ക്ര​മം. യു​ഡി​എ​ഫ് സം​ഘ​ത്തെ അ​ടി​ച്ചോ​ടി​ക്കാ​നു​ള്ള ശ്ര​മ​മു​ണ്ടാ​യി. ബാ​റ്റു കൊ​ണ്ട് അടിക്കുകയും ക​ല്ലെറിയുകയും ചെയ്തു.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അംഗവും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ബീ​ന ആ​ല​ക്ക​ലി​നു ക​ല്ലേ​റി​ൽ പ​രി​ക്കേ​റ്റു.
സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ൻ നെ​ല്ല​രി​ക​യി​ൽ വി​ജ​യി​നു (22) ബാ​റ്റു കൊ​ണ്ടു ത​ല​യ്ക്ക​ടി​യേ​റ്റു. സം​ഘ​ർ​ഷം നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​തി​നി​ടെ ബോം​ബെ​റി​ഞ്ഞു ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മ​വു​മു​ണ്ടാ​യി. പ​രി​ക്കേ​റ്റ​വ​രെ​യെ​ല്ലാം കു​റ്റ്യാ​ടി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കുന്നേരം അ​ഞ്ച​ര​യോ​ടെ​യാ​ണു സം​ഭ​വം.
പേ​രാ​മ്പ്ര: ആ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നി​ടെ വെ​ള്ളി​യൂ​രി​ലും നൊ​ച്ചാ​ട് ചാ​തോ​ത്ത് താ​ഴെ​യും യു​ഡി​എ​ഫ് - എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി.
കെ. ​മു​ര​ളീ​ധ​ര​ന്‍റെ വി​ജ​യ​ത്തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ട​പ്പി​ച്ച് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ബൈ​ക്ക് റാ​ലി വെ​ള്ളി​യൂ​ർ- പു​ളി​യോ​ട്ട് മു​ക്ക് റോ​ഡി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞെ​ന്നാ​ണ് ആ​രോ​പ​ണം.
മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ വീ​ട്ടിലേക്ക് പോകുന്ന റോ​ഡി​ൽ പ്രകടനം ക​യ​റു​ന്ന​താ​ണ് ത​ട​ഞ്ഞ​ത്.
ചാ​ത്തോ​ത്ത് താ​ഴെ യു​ഡി​എ​ഫ് പ്ര​ക​ട​നം ക​ഴി​ഞ്ഞ​തി​നു ശേ​ഷം എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​മാ​യു​ണ്ടാ​യ വാ​ഗ്വാ​ദം അ​ടി​പി​ടി​യി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. പേ​രാ​മ്പ്ര പോ​ലീ​സെ​ത്തിയാണ് പ്ര​വ​ർ​ത്ത​ക​രെ പി​രി​ച്ചു വി​ട്ടത്.