ക​ല്ലാ​ച്ചി​യി​ല്‍ ഹോ​ട്ട​ലി​ന് നേ​രെ ബോംബേ​റ്
Friday, May 24, 2019 12:31 AM IST
നാ​ദാ​പു​രം: ക​ല്ലാ​ച്ചി​ക്ക​ടു​ത്ത പ​യ​ന്തോങ്ങി​ല്‍ ഹോ​ട്ട​ലി​ന് നേ​രെ ബോം​ബേ​റ്.
ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ റോ​ഡി​ലെ ഹോ​ട്ട​ലി​ന് നേ​രെ​യാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്. വ്യാ​ഴാ​ഴ്ച്ച ഉ​ച്ച​യ്ക്ക് 12നാണ് ​റോ​ഡി​ല്‍ വ​ന്‍ സ്‌​ഫോ​ട​ന ശ​ബ്ദം കേ​ട്ട​ത്.​
തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഹോ​ട്ട​ലി​ന് നേ​രെ​യാ​ണ് ബോം​ബേ​റു​ണ്ടാ​യ​തെ​ന്ന് മ​ന​സി​ലാ​യ​ത്.
ബോം​ബ് പൊ​ട്ടി കെ​ട്ടി​ട​ത്തി​ന്‍റെ മു​ന്‍ വ​ശ​ത്തെ ത​റ ഭാ​ഗ​ത്ത് കേ​ട് പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. നാ​ട​ന്‍ ബോം​ബാ​ണ് ആ​ക്ര​മണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന സൂ​ച​ന.
നാ​ദാ​പു​രം സി​ഐ രാ​ജീ​വ​ന്‍ വ​ലി​യ വ​ള​പ്പി​ല്‍, എ​സ്ഐ എ​സ്. നി​ഖി​ല്‍ എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.