ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും
Friday, May 24, 2019 12:31 AM IST
താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്, ടി.​എ. ജോ​ബി​ന്‍ എ​ന്നി​വ​രാ​ണ് ജൂ​ണി​യ​ര്‍ ബോ​യ്സ് ടീ​മം​ഗ​ങ്ങ​ള്‍. പി.​കെ. ഗ്രീ​ഷ്മ, കെ.​കെ. സ​നാ ജി​ന്‍​സി​യ, കെ.​പി. അ​ക്ഷ​യ ഷാ​ജി, നേ​ഹ, അ​ഭി​രാ​മി, ആ​ര്യ സ​ത്യ​ന്‍, സിം​ഫ​ണി എ​ന്നി​വ​രാ​ണ് ജൂ​ണി​യ​ര്‍ ഗേ​ള്‍​സ് ടീ​മം​ഗ​ങ്ങ​ള്‍. ടീം ​അം​ഗ​ങ്ങ​ള്‍ ഇ​ന്ന് കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ എ​ത്തണ​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​സ​ന്തോ​ഷ് അ​റി​യി​ച്ചു.

അ​ൽ​ഫോ​ൻ​സാ കോ​ള​ജി​ന് മി​ക​ച്ച വി​ജ​യം

തി​രു​വ​മ്പാ​ടി: അ​ൽ​ഫോ​ൻ​സാ കോ​ള​ജ് 2018-19 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ളി​ൽ 86 ശതമാനം വി​ജ​യം നേ​ടി കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സ്റ്റി​യി​ൽ മു​ൻ​നി​ര​യി​ലെ​ത്തി. പ​രീ​ക്ഷ എ​ഴു​തി​യ 130 വി​ദ്യാ​ർ​ഥി​ക​ളി​ൽ 115 പേ​ർ വി​ജ​യി​ച്ചു. ബി​എ​സ് സി ​സൈ​ക്കോ​ള​ജി​യി​ൽ 96 ശ​ത​മാ​ന​വും ബികോ​മി​ൽ 88 ശ​ത​മാ​ന​വും ബിഎ ഇം​ഗ്ലീ​ഷി​ൽ 80 ശ​ത​മാ​ന​വു​മാ​ണ് വി​ജ​യം.