നീ​ല​ഗി​രി മ​ണ്ഡ​ല​ത്തി​ൽ എ. ​രാ​ജയ്്ക്ക് ജയം
Friday, May 24, 2019 12:31 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഡി​എം​കെ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി എ. ​രാ​ജ വി​ജ​യി​ച്ചു. 2,03,398 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് അ​ദ്ദേ​ഹം വി​ജ​യി​ച്ച​ത്. 5,47,832 വോ​ട്ടാ​ണ് രാ​ജ​യ്ക്ക് ല​ഭി​ച്ച​ത്. എ​തി​ർ സ്ഥാ​നാ​ർ​ഥി എ​ഐ​എ​ഡി​എം​കെ മു​ന്ന​ണി​യി​ലെ എം. ​ത്യാ​ഗ​രാ​ജ​ന് 3,42009 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. തു​ട​ക്കം മു​ത​ൽ രാ​ജ​യാ​ണ് മു​ന്നി​ട്ട് നി​ന്നി​രു​ന്ന​ത്. മ​റ്റ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വോ​ട്ട് നി​ല. അ​മ്മാ മ​ക്ക​ൾ മു​ന്നേ​റ്റ ക​ഴ​കം സ്ഥാ​നാ​ർ​ഥി എം. ​രാ​മ​സ്വാ​മി 40419 വോ​ട്ട്.
അ​ശോ​ക് കു​മാ​ർ (4088 വോ​ട്ട്), മ​ക്ക​ൾ നീ​തി മ​യ്യം സ്ഥാ​നാ​ർ​ഥി രാ​ജേ​ന്ദ്ര​ൻ 41169 വോ​ട്ട്. അ​രു​ണ്‍​കു​മാ​ർ (1621), സു​ബ്ര​ഹ്മ​ണ്യ​ൻ (5229 വോ​ട്ട്), നാ​ഗ​രാ​ജ​ൻ (2199 വോ​ട്ട്) രാ​ജ​ര​ത്നം (4747 വോ​ട്ട്), കെ. ​രാ​ജ (3257 വോ​ട്ട്) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് സ്ഥാ​നാ​ർ​ഥി​ക​ൾ നേ​ടി​യ​ത്. 18149 വോ​ട്ടു​ക​ൾ നോ​ട്ട​ക്ക് ല​ഭി​ച്ചു.
ത​മി​ഴ്നാ​ട് ഡി​എം​കെ മു​ന്ന​ണി തൂ​ത്തു​വാ​രി. എ​ഐ​എ​ഡി​എം​കെ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഫ​ലം പു​റ​ത്ത് വ​ന്ന​തോ​ടെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ മ​ധു​രം വി​ത​ര​ണം ചെ​യ്തും പ​ട​ക്കം പൊ​ട്ടി​ച്ചു​ം ആഘോഷിച്ചു.