ശു​ചി​ത്വ കോ​ണ്‍​ഫ​റ​ന്‍​സി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും
Saturday, May 25, 2019 12:04 AM IST
കോ​ഴി​ക്കോ​ട്: ജ​ല​സം​ഭ​ര​ണം, ആ​രോ​ഗ്യ സം​ര​ക്ഷ​ണം, മാ​ലി​ന്യ​നി​ര്‍​മാ​ര്‍​ജ​നം എ​ന്നി​വ​യ്ക്ക് ഊ​ന്ന​ല്‍ ന​ല്‍​കി ജി​ല്ല​യി​ല്‍ ശു​ചി​ത്വ കോ​ണ്‍​ഫ​റ​ന്‍​സ് ന​ട​ത്തും.
ജി​ല്ല​യെ മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​നു​ള്ള നൂ​ത​ന​പ​ദ്ധ​തി​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നും വി​ല​യി​രു​ത്തു​ന്ന​തി​നു​മാ​യി എ​ല്ലാ മാ​സ​വും 25 ന് ​മ​ന്ത്രി​യു​ടെ​യും ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളു​ടെ​യും വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് കോ​ണ്‍​ഫ​റ​ന്‍​സ് ചേ​രു​ക. സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി സീ​റോ വേ​സ്റ്റ് പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന എം​സി​എ​ഫ്, എം​ആ​ര്‍​എ​ഫ് പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​യി ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ശു​ചി​ത്വ കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി സ്വീ​ക​രി​ക്കും.
ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ശു​ചി​ത്വ പ​ദ്ധ​തി ജി​ല്ല​യി​ല്‍ ന​ട​പ്പി​ലാ​ക്കു​ക. മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​മ​ഗ്ര ശു​ചീ​ക​ര​ണ​മാ​ണ് ഇ​ത്ത​വ​ണ കോ​ണ്‍​ഫ​റ​ന്‍​സ് ച​ര്‍​ച്ച ചെ​യ്യു​ക. എ​ല്ലാ മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും കോ​ര്‍​പ​റേ​ഷ​നു​ക​ളി​ലും ഏ​തൊ​ക്കെ പ​ദ്ധ​തി​ക​ള്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​നാ​യി സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട് എ​ന്നും യോ​ഗ​ത്തി​ല്‍ പ​രി​ശോ​ധി​ക്കും. മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റ്, പൊ​തു​ശൗ​ചാ​ല​യം തു​ട​ങ്ങി​യ​വ​യു​ടെ പു​രോ​ഗ​തി​യും മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന​വുമാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ പ​ദ്ധ​തി​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യു​മോ എ​ന്നും പ​രി​ശോ​ധി​ക്കും. പൊ​തു​ശൗ​ചാ​ല​യ​ങ്ങ​ള്‍ പ​രി​പാ​ലി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കും.
ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷം ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കി​യ ശു​ചി​ത്വ പ​ദ്ധ​തി​ക​ള്‍ ഇ​ന്ന് ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ വി​ല​യി​രു​ത്തും. ക​ള​ക്‌​ടറേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ രാ​വി​ലെ 10 ന് ​ആ​രം​ഭി​ക്കു​ന്ന ശു​ചി​ത്വ കോ​ണ്‍​ഫ​റ​ന്‍​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ള​ക്ട​ര്‍ സാ​ംബ​ശി​വ റാ​വു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ശു​ചി​ത്വ​മി​ഷ​ന്‍ ജി​ല്ലാ കോ​ഓര്‍​ഡി​നേ​റ്റ​ര്‍ സി. ​ക​ബ​നി, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ കൃ​പ വാ​ര്യ​ര്‍ എ​ന്നി​വ​ര്‍ ശു​ചി​ത്വ പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​ന​വും റി​പ്പോ​ര്‍​ട്ട് അ​വ​ത​ര​ണ​വും ന​ട​ത്തും. ശു​ചി​ത്വ​മി​ഷ​ന്‍ ടെ​ക്‌​നി​ക്ക​ല്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് സി.​കെ. ര​ശ്മി മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന്‍റെ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ളും സ​ബ്‌​സി​ഡി മാ​ന​ദ​ണ്ഡ​ങ്ങ​ളും വി​ശ​ദീ​ക​രി​ക്കും. ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ എം.​എ. ഷീ​ല പ​ദ്ധ​തി​ വിശദീകരിക്കും.