മാ​ലി​ന്യ​ങ്ങ​ള്‍ ത​ള്ളാ​ൻ ശ്ര​മി​ച്ച​വ​രെ ശു​ചീ​ക​ര​ണ​തൊ​ഴി​ലാ​ളി​ക​ള്‍ പി​ടി​കൂ​ടി
Saturday, May 25, 2019 12:04 AM IST
കോ​ഴി​ക്കോ​ട്: ക​ല്ലാ​യി മീ​ഞ്ച​ന്ത റോ​ഡി​ല്‍​ സെ​ന്‍റ് പാ​ട്രി​ക് സ്‌​കൂ​ളി​ന് സ​മീ​പം ഭ​ക്ഷ​ണ​ാ​വ​ശി​ഷ്ട​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ ത​ള്ളാ​ൻ ശ്ര​മി​ച്ച ഒ​ൻ​പ​തു​പേ​രെ ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പി​ടി​കൂ​ടി.​
അ​ര​ക്കി​ണ​ര്‍ ജു​നൈ​ദ് മ​ഹ​ല്ലി​ല്‍ സെ​യ്ത​ല​വി, അ​ര​ക്കി​ണ​ര്‍ സി​ന്ധ്യാ​വീ​ട്ടി​ല്‍ അ​ഷ്‌​റ​ഫ്, അ​ര​ക്കി​ണ​ര്‍ എ​സ്പി ഹൗ​സി​ല്‍ സാ​ബി​ര്‍, അ​ര​ക്കി​ണ​ര്‍ അ​റ​യ്ക്ക​ല്‍ ഹൗ​സി​ല്‍ ഫൈ​സ​ല്‍, ആ​ര്‍​ട​സ് കോ​ള​ജ് എം​പി​ഹൗ​സി​ല്‍ അ​ബ്ദു​ള്‍ നാ​സ​ര്‍, ന​ല്ല​ളം പാ​ല​ക്ക​ല്‍ ഹൗ​സി​ല്‍ കു​ഞ്ഞ​മ്മ​ദ് േകാ​യ, പ​യ്യാ​ന​ക്ക​ല്‍ തി​രു​ത്തി​വ​ള​പ്പി​ല്‍ ബ​ഷീ​ര്‍, കോ​ങ്ക​ണ്ണി​പ​റ​മ്പ് ജോ​സ് മ​ഹ​ലി​ല്‍ ഉ​സ്മാ​ന്‍ കോ​യ, ഒ​ള​വ​ണ്ണ ബി​ഷാ​ര​ക​ത്ത് വീ​ട്ടി​ല്‍ നാ​സ​ര്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പി​ഴ ഈ​ടാ​ക്കി​യ​ശേ​ഷം ഇ​വ​രെ താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ച്ചു.
ഈ ഭാ​ഗ​ത്ത് രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ എ​ത്തി മാലിന്യം ത​ള്ളു​ന്ന​താ​യി നേ​ര​ത്തെ പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു.