കൂ​രാ​ച്ചു​ണ്ട് ച​ന്ത​ത്തോ​ട് ശു​ചീ​ക​രി​ക്ക​ണ​മെ​ന്ന്
Saturday, May 25, 2019 12:04 AM IST
കൂ​രാ​ച്ചു​ണ്ട്: ടൗ​ണി​ന് സ​മീ​പ​ത്തു​കൂ​ടി ഒ​ഴു​കു​ന്ന ച​ന്ത​ത്തോ​ട് ശു​ചീ​ക​രി​ക്ക​ണ​മെ​ന്ന ആവ​ശ്യം ശ​ക്ത​മാ​കു​ന്നു. കാ​ടു​മൂ​ടി​യും പാ​ഴ് വ​സ്തു​ക്ക​ൾ അ​ടി​ഞ്ഞും നീ​രൊ​ഴു​ക്ക് ഇ​ല്ലാ​തായി.
രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പ​ല​രും തോ​ട്ടി​ൽ മാ​ലി​ന്യം ത​ള്ളു​ന്നു​ണ്ടെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം മ​ഴ​ക്കാ​ല​ത്തി​ന് മു​ന്നോ​ടി​യാ​യി തോ​ട് ശു​ചീ​ക​രിച്ചിരു​ന്നു. തോട് വൃത്തിയാക്കി അരി​ക് ക​രി​ങ്ക​ൽ​ഭി​ത്തി കെട്ടി സം​ര​ക്ഷി​ക്കണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ഷ്‌ട്രീ​യ നേ​താ​ക്ക​ൾ ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.
പ​ഞ്ചാ​യ​ത്തി​ലെ പു​ളി​വ​യ​ൽ, കൈ​ത​ക്കൊ​ല്ലി, ഓ​ഞ്ഞി​ൽ, തു​ട​ങ്ങി​യ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലൂ​ടെ കി​ലോ​മീ​റ്റ​റു​ക​ളോ​ളം ഒ​ഴു​കു​ന്ന തോ​ടി​ൽ പലിയടത്തും ചെക്ക് ഡാമുകളുണ്ട. തോട്ടിൽ മലിനജലം കെട്ടിക്കിടക്കുന്നത് കുടിവെള്ളത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്.

നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ഡോ​ക്ട​റു​ടെ ഒഴിവ്

പേ​രാ​മ്പ്ര: നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്രോ​ജ​ക്ട് പ്ര​കാ​ര​മു​ള്ള ഡോ​ക്ട​റു​ടെ താ​ത്കാ​ലി​ക ഒ​ഴി​വു​ണ്ട്. പി​എ​സ്‌​സി നി​ഷ്ക​ർ​ഷി​ക്കു​ന്ന യോ​ഗ്യ​ത​യു​ള്ള​വ​ർ അ​സ​ല്‍ പ്ര​മാ​ണ​ങ്ങ​ളും പ​ക​ര്‍​പ്പു​ക​ളും സ​ഹി​തം 29ന് ​രാ​വി​ലെ 10ന് ​കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ​ത്ത​ണ​മെ​ന്ന് നൊ​ച്ചാ​ട് ഫാ​മി​ലി ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.