ജി​ല്ലാ സീ​നി​യ​ർ അ​ത്‌ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ് 30ന് പു​ല്ലൂ​രാം​പാ​റ​യി​ൽ
Saturday, May 25, 2019 12:04 AM IST
പുല്ലൂരാംപാറ: ജി​ല്ലാ അ​ത്‌ല​റ്റി​ക്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ല്ലൂ​രാ​ംപാ​റ മ​ല​ബാ​ർ സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ലാ സീ​നി​യ​ർ അ​ത്‌ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പ് 30​ന് പു​ല്ലൂ​രാം​പാ​റ​യി​ൽ ന​ട​ത്തും.
പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള ടീ​മു​ക​ളും കാ​യി​ക താ​ര​ങ്ങ​ളും 28 ന് ​രാ​വി​ലെ 10ന് ​ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ൽ എ​ത്തി അ​ത്‌ല​റ്റി​ക്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി വി.​കെ. ത​ങ്ക​ച്ച​ന്‍റെ കൈ​വ​ശം എ​ൻ​ട്രിക​ൾ ന​ൽ​കേ​ണ്ട​താ​ണ്. ജൂ​ൺ 15, 16 തീ​യ​തി​ക​ളി​ൽ കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന സീ​നി​യ​ർ അ​ത് ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​നുള്ള ജി​ല്ലാ ടീ​മി​നെ ഈ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കു​ം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9895545929.