ഭൂ​മി​ക്ക​ടി​യി​ലൂ​ടെ വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന പ​ദ്ധ​തി മ​ന്ദ​ഗ​തി​യി​ൽ
Saturday, May 25, 2019 12:04 AM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ത​മ്പ​ല​മ​ണ്ണ സ​ബ് സ്റ്റേ​ഷ​നി​ൽ നി​ന്ന് മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ തൂ​ങ്ങം​പു​റം സ​ബ് സ്റ്റേ​ഷ​നി​ലേ​ക്ക് ഭൂ​മി​ക്ക​ടി​യി​ലൂ​ടെ വൈ​ദ്യു​തി​യെ​ത്തി​ക്കു​ന്ന​തി​നു​ള്ള നി​ർ​മാ​ണം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ദു​രി​ത​മാകുന്നു.
വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യു​ന്ന പദ്ധതി ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണെ​ങ്കി​ലും പ​ദ്ധ​തി നി​ർ​മാ​ണത്തി​​ലെ അ​ശാ​സ്ത്രീ​യ​ത​യാ​ണ് നാ​ട്ടു​കാ​ർ​ക്ക് ദു​രി​തം സ​മ്മാ​നി​ക്കു​ന്ന​ത്.
ര​ണ്ട് മാ​സം മു​ൻ​പ് തു​ട​ങ്ങി​യ പണി ഇ​പ്പോ​ഴും മു​ത്തേ​രി കാ​ഞ്ഞി​ര​മു​ഴി റോ​ഡി​നി​ട​യി​ൽ ത​ന്നെ​യാ​ണ്. കെ​ട്ടാ​ങ്ങ​ൽ - തി​രു​വ​മ്പാ​ടി ബൈ​പാ​സാ​യ ഈ ​റോ​ഡി​ലൂ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ദി​വ​സ​വും ക​ട​ന്ന് പോ​വു​ന്ന​ത്. എ​ന്നാ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നോ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് ന​ട​ക്കാ​നോ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.
മ​ഴ പെ​യ്താ​ൽ പ​ദ്ധ​തി​ക്കാ​യി കീ​റി​യി​ട്ട കാ​ന​യി​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ം.
സ്കൂ​ൾ തു​റ​ക്കാ​ൻ സ​മ​യ​മാ​യ​തോ​ടെ കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും വ​ലി​യ ഭീ​തി​യി​ലാ​ണ്. തൊ​ട്ട​ടു​ത്ത വീ​ട്ടു​കാ​ർ​ക്കും വ​ലി​യ ദു​രി​ത​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. പൊ​ടി​ശ​ല്യം മൂ​ലം ജീ​വി​തം ദു​സ​ഹ​മാ​യ​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
ത​മ്പ​ല​മ​ണ്ണ - തി​രു​വമ്പാ​ടി - മു​ത്തേ​രി റോ​ഡ​രി​കി​ലൂ​ടെ 12 കി​ലോ​മീ​റ്റ​ർ ദൂ​രം അ​ഞ്ച​ടി​യോ​ളം ആ​ഴ​ത്തി​ൽ ചാലു​കീ​റി കേ​ബി​ൾ വ​ലി​ച്ചാ​ണ് തൂ​ങ്ങം​പു​റം സ്റ്റേ​ഷ​നി​ൽ വൈ​ദ്യു​തി​യെ​ത്തി​ക്കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
തൂ​ങ്ങം​പു​റം സ​ബ് സ്റ്റേ​ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച കേ​ബി​ൾ സ്ഥാ​പി​ക്ക​ൽ ര​ണ്ട് കി​ലോ​മീ​റ്റ​ർ മാത്രമാണ് പി​ന്നി​ട്ടത്. ക്രോ​സ് ലി​ങ്ക്ഡ് പോ​ളി​ത്തീ​ൻ കേ​ബി​ളാ​ണ് വൈ​ദ്യു​തി വ​ഹി​ക്കു​ന്ന​തി​നാ​യി സ്ഥാ​പി​ക്കു​ന്ന​ത്.
33 കെ​വി ശേ​ഷി​യു​ള്ള ത​മ്പ​ല​മ​ണ്ണ സ​ബ് സ്റ്റേ​ഷ​ൻ 110 കെ​വി​യാ​ക്കി ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 35 കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഉ​റു​മി, ചെ​മ്പു​ക​ട​വ്, പ​ത​ങ്ക​യം, ആ​ന​ക്കാം​പൊ​യി​ൽ തു​ട​ങ്ങി​യ ജ​ല​വൈ​ദ്യു​ത നി​ല​യ​ങ്ങ​ളി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി ത​മ്പ​ല​മ​ണ്ണ സ​ബ് സ്റ്റേ​ഷ​നി​ലെ​ത്തി​ക്കും. ഇ​വി​ടെ നി​ന്നും ഭൂ​മി​ക്ക​ടി​യി​ലൂ​ടെ സ്ഥാ​പി​ച്ച കേ​ബി​ളു​ക​ൾ വ​ഴി തൂ​ങ്ങം​പു​റം സ​ബ് സ്റ്റേ​ഷ​നി​ലെ​ത്തി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
ഇ​ടു​ങ്ങി​യ പ്ര​ദേ​ശ​ത്ത് കൂ​ടി ട​വ​ർ സ്ഥാ​പി​ച്ച് 110 കെ​വി ലൈ​ൻ കൊ​ണ്ടു​പോ​കാ​നു​ള്ള ബു​ദ്ധി​മു​ട്ടും ട​വ​ർ സ്ഥാ​പി​ക്കു​ന്ന​തി​ലെ സാ​മ്പ​ത്തി​ക ചെ​ല​വു​മാ​ണ് ഭൂ​മി​ക്ക​ടി​യി​ലൂ​ടെ വൈ​ദ്യു​തി കൊ​ണ്ടു​പോ​കാ​ൻ കാ​ര​ണ​മാ​യ​ത്. ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​ര​ങ്ങ​ൾ വീ​ണ് വൈ​ദ്യു​തി ത​ട​സ​പ്പെ​ടു​ന്ന​ത് ഇ​ല്ലാ​താ​ക്കാ​നും പു​തി​യ മാ​ർ​ഗം സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.
ജൂ​ൺ പ​കു​തി​യോ​ടു കൂ​ടി പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ സ​ജി പൗ​ലോ​സ് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, ഇ​പ്പോ​ഴ​ത്തെ രീ​തി​യി​ൽ പ​ണി ന​ട​ന്നാ​ൽ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ലും തീ​രാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​തേ സ​മ​യം പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല നേ​രി​ടു​ന്ന വൈ​ദ്യു​ത ക്ഷാ​മ​ത്തി​ന് ഒ​രു പ​രി​ധി വ​രെ പ​രി​ഹാ​ര​മാ​കും.