പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി
Saturday, May 25, 2019 12:04 AM IST
കു​റ്റ്യാ​ടി: പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ത​ട​യാ​നു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​വി​ലും​പാ​റ​യി​ൽ ഊ​ർ​ജി​ത​മാ​ക്കി. ക​രി​ങ്ങാ​ട്, കു​രു​ട​ൻ ക​ട​വ്, വ​ണ്ണാ​ത്തി​യേ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ഞ്ച് പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണിത്.
കൊ​തു​ക് ന​ശീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മ​ായി ഇ​വി​ട​ങ്ങ​ളി​ലെ തോ​ട്ട​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും ഫോ​ഗിംഗും ഐ​എ​സ് സ്പ്രേ​യും ന​ട​ത്തി.
ആ​രോ​ഗ്യ ജാ​ഗ്ര​ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ, അ​ങ്ക​ണവാ​ടി ജീ​വ​ന​ക്കാ​ർ, ആ​ശ വ​ർ​ക്ക​ർ​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, യു​വ​ജ​ന സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.