ബാ​ഗ് മോ​ഷ്ടി​ച്ച് എ​ടി​എം വ​ഴി പ​ണം ത​ട്ടി​യ കേ​സി​ൽ പ്ര​തി​ക്ക് ഒ​രു വ​ർ​ഷം ത​ട​വ് ശി​ക്ഷ
Saturday, May 25, 2019 12:06 AM IST
കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി​യു​ടെ ബാ​ഗ് ത​ട്ടി​പ്പ​റി​ച്ച് എ​ടി​എം കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് പ​ണം ത​ട്ടി​യ കേ​സി​ൽ പ്ര​തി​ക്ക് ഒ​രു വ​ർ​ഷം ത​ട​വ്‌.
വ​യ​നാ​ട് തൃ​ക്കൈ​പ്പ​റ്റ സ്വ​ദേ​ശി​യാ​യ സ​ന്തോ​ഷി​നെ​യാ​ണ് ജു​ഡീ​ഷൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് ശി​ക്ഷി​ച്ച​ത്. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യാ​യ ഷൈ​ല​ജയുടെ വാ​നി​റ്റി ബാ​ഗ് മോ​ഷ്ടി​ച്ച് അ​തി​ലു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ണി​ൽ നി​ന്ന് പി​ൻ ന​ന്പ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. 16500രൂ​പ​യാ​ണ് ഇ​യാ​ൾ പിൻവലിച്ച​ത്. 2016 മാ​ർ​ച്ച് ഒ​ന്പ​തി​നാ​ണ് സം​ഭ​വം. ഹോ​സ്പി​റ്റ​ലി​ൽ നി​ന്നും ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് ബാ​ഗ് മേ​ശ​പ്പു​റ​ത്ത് വ​ച്ച് പോ​യ​പ്പാ​ഴാ​ണ് ബാ​ഗ് അ​ടി​ച്ച് മാ​റ്റി​യ​ത്.