എ​ര​വ​ട്ടൂ​രി​ൽ മു​സ് ലിം ​ലീ​ഗ് സ്ഥാപിച്ച ബ​സ് ഷെ​ൽ​ട്ട​ർ ഡി​വൈ​എ​ഫ്ഐ​ക്കാ​ർ ത​ക​ർ​ത്തെന്ന് പരാതി
Saturday, May 25, 2019 12:06 AM IST
പേ​രാ​മ്പ്ര: എ​ര​വ​ട്ടൂ​ർ ശാ​ഖ മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി ന​രി​ക്കി​ലാ​പ്പു​ഴ​യ്ക്ക് സ​മീ​പം സ്ഥാ​പി​ച്ച ബ​സ് ഷെ​ൽ​ട്ട​ർ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ക​ർ​ത്തെ​ന്ന് പ​രാ​തി. വ്യാ​ഴാ​ഴ്ച രാ​ത്രി 10ന് ​പ്ര​ക​ട​ന​മാ​യി എ​ത്തി​യവ​ർ യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെയാണ് ബ​സ് ഷെ​ൽ​ട്ട​ർ ത​ക​ർ​ത്ത​തെന്ന് ലീഗ് നേതാക്കൾ ആരോപിച്ചു.
ശാ​ഖാ ലീ​ഗ് ക​മ്മി​റ്റി പേ​രാ​മ്പ്ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. ബ​സ് ഷെ​ൽ​ട്ട​ർ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ര​വ​ട്ടൂ​രി​ൽ ന​ട​ന്ന യു​ഡി​എ​ഫ് പ്ര​ക​ട​ന​ത്തി​ന് കെ.​ആ​ർ. ഇ​ബ്രാ​ഹിം, എ​ൻ.​കെ. അ​ഷ്റ​ഫ്, കെ. ​രാ​ജേ​ഷ്, കെ.​ആ​ർ. വി​നോ​ദ​ൻ, ഷൈ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.