വ​ള​യ​ത്തും വാ​ണി​മേ​ലി​ലും ബോംബേറ്; പൊട്ടാത്ത ബോംബുകൾ കണ്ടെത്തി
Saturday, May 25, 2019 12:06 AM IST
നാ​ദാ​പു​രം: ആ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നി​ടെ സി​പി​എം- ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യ വ​ള​യം ഒപി മു​ക്കി​ലെ വീ​ടി​ന്‍റെ മു​റ്റ​ത്തും പ​റ​മ്പി​ലും ടെ​റ​സി​ല്‍ നി​ന്നു​മാ​യി നി​ന്ന് സ്റ്റീ​ല്‍ ബോം​ബു​ക​ളും നാ​ട​ന്‍ ബോം​ബു​ക​ളും ക​ണ്ടെ​ത്തി.
സി​പി​എം അ​നു​ഭാ​വി ഓ​ണ​പ​റ​മ്പ​ത്ത് ക​ണാ​ര​ന്‍റെ വീ​ട്ടി​ല്‍ നി​ന്നാ​ണ് ര​ണ്ട് സ്റ്റീ​ല്‍ ബോം​ബു​ക​ളും തി​രി​യോ​ട് കൂ​ടി​യ പൊ​തി​ച്ച തേ​ങ്ങ​യു​ടെ വ​ലു​പ്പ​മു​ള്ള ര​ണ്ട് നാ​ട​ന്‍ ബോം​ബു​ക​ളും ക​ണ്ടെ​ടു​ത്ത​ത്. വാ​ണി​മേ​ല്‍ കു​ള​പ്പ​റ​മ്പി​ല്‍ മാ​ബ്രോ​ല്‍ രാ​ജ​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് ബോം​ബേ​റു​ണ്ടാ​യത്. കോ​ണ്‍​ക്രീ​റ്റ് വീ​ടി​ന്‍റെ ടെ​റ​സി​ല്‍ ത​ട്ടി ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ചു. വീ​ടി​ന്‍റെ ചു​മ​രി​ന് കേ​ട് പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം.
ഓ​ണപ​റ​മ്പ​ത്ത് ക​ണാ​ര​ന്‍റെ ഭാ​ര്യ​യാ​ണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ വീ​ട്ടു​മു​റ്റ​ത്ത് കാ​ര്‍ പോ​ര്‍​ച്ചി​ല്‍ സ്റ്റീ​ല്‍ ബോം​ബ് ക​ണ്ട​ത്.
ക​ണാ​ര​ന്‍റെ ഭാ​ര്യ ദേ​വി സ്റ്റീ​ല്‍ ക​ണ്ടെ​യ്‌​ന​ര്‍ എ​ടു​ക്കു​ക​യും പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്ത ശേഷം നാ​ട്ടു​കാ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ​റ​മ്പി​ല്‍ നി​ന്ന് നാ​ട​ന്‍ ബോം​ബു​ക​ളും ക​ണ്ടെ​ത്തി.
ബോം​ബ് സ്‌​ക്വാ​ഡ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ല്‍ മ​റ്റൊ​രു സ്റ്റീ​ല്‍ ബോം​ബ് ടെ​റ​സി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി. വീ​ടി​ന് നേ​രെ എ​റി​ഞ്ഞ ബോം​ബു​ക​ള്‍ പൊ​ട്ടാ​തെ പോ​യ​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യ​താ​യി വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.
വ്യാ​ഴാ​ഴ്ച രാ​ത്രി സി​പി എം-​ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷം ഉ​ട​ലെ​ടു​ത്ത​തോ​ടെ ഈ ​വീ​ടി​ന് തൊ​ട്ട​ടു​ത്ത് ത​ന്നെ പോ​ലീ​സ് പി​ക്ക​റ്റ്‌ പോ​സ്റ്റും ഉ​ണ്ടാ​യി​രു​ന്നു.
തി​രി​യോ​ട് കൂ​ടി​യ നാ​ട​ന്‍ ബോം​ബു​ക​ളു​ടെ തി​രി ക​ത്താ​തി​രു​ന്ന നി​ല​യി​ല്‍​ ക​ണ്ടെ​ത്തി​യ​ത് ദു​രൂ​ഹ​ത​യ്ക്കി​ട​യാ​ക്കി​ട്ടു​ണ്ട്.​ വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ല്‍ വ​ള​യം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.