പേ​രാ​മ്പ്ര​യി​ലും വ​ട​ക​ര​യി​ലും കെ. ​മു​ര​ളീ​ധ​ര​ന് ഉജ്വല സ്വീ​ക​ര​ണം
Saturday, May 25, 2019 12:06 AM IST
പേ​രാ​മ്പ്ര‌: കെ. ​മു​ര​ളീ​ധ​ര​ന് പേ​രാ​മ്പ്ര​യി​ല്‍ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​വേ​ശോ​ജ്ജ്വ​ല സ്വീ​ക​ര​ണം ന​ല്‍​കി.
ഫ​ല പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം വോ​ട്ട​ര്‍​മാ​രെ നേ​രി​ല്‍ കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു മു​ര​ളീ​ധ​ര​ന്‍. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ അ​തി​ര്‍​ത്തി​യാ​യ ചെ​റി​യ കു​മ്പ​ള​ത്തു നി​ന്ന് വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ മുരളീധരനെ ആ​ന​യി​ച്ചു.
പാ​ലേ​രി, പാ​റ​ക്ക​ട​വ്, ക​ടി​യ​ങ്ങാ​ട്, കൂ​ത്താ​ളി, ക​ല്ലോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും റോ​ഡി​ന് ഇ​രു​വ​ശ​വും ക​ാത്തു നി​ന്ന ജ​ന​ങ്ങ​ളു​ടെ അ​ഭി​വാ​ദ്യം ഏ​റ്റു​വാ​ങ്ങി പേ​രാ​മ്പയിലെ​ത്തി​യ മു​ര​ളീ​ധ​ര​നെ കാ​ണാ​ന്‍ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍ കാ​ത്തു നി​ല്‍​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.
കെ​പി​സി​സി സെ​ക്ര​ട്ട​റി കെ. ​പ്ര​വീ​ണ്‍ കു​മാ​ര്‍, നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ​സ്.​കെ. അ​സൈ‌​നാ​ര്‍, ക​ണ്‍​വീ​ന​ര്‍ പി.​ജെ. തോ​മ​സ്, സി​പി​എ അ​സീ​സ്, മു​നീ​ര്‍ എ​ര​വ​ത്ത്, സ​ത്യ​ന്‍ ക​ടി​യ​ങ്ങാ​ട്, എം.​കെ. അ​ബ്ദു​റ​ഹ്മാ​ന്‍, രാ​ജ​ന്‍ മ​രു​തേ​രി, ടി.​കെ. ഇ​ബ്രാ​യി, പി.​പി. രാ​മ​കൃ​ഷ്ണ​ന്‍, മൂ​സ്സ കോ​ത്ത​മ്പ്ര, വാ​സു വേ​ങ്ങേ​രി തു​ട​ങ്ങി​യ​വ​ര്‍ എം​പി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.
വ​ട​ക​ര: വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ വി​ജ​യിച്ച കെ. ​മു​ര​ളീ​ധ​ര​നു വ​ട​ക​ര​യി​ൽ വീ​രോ​ചി​ത സ്വീ​ക​ര​ണം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് മു​ര​ളീ​ധ​ര​ൻ വ​ട​ക​ര​യി​ലെ​ത്തി​യ​ത്.
രാ​വി​ലെ 10 ന് ​മു​ര​ളീ​ധ​ര​ൻ വ​ട​ക​ര​യി​ലെ​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്ന​തി​നാ​ൽ നേ​ര​ത്തേ ത​ന്നെ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ അ​ഞ്ചു​വി​ള​ക്ക് ജം​ഗ്ഷ​ൻ പ​രി​സ​ര​ത്ത് നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. ഒ​ഞ്ചി​യ​ത്ത് ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച ശേ​ഷ​മാ​ണ് മു​ര​ളീ​ധ​ര​ൻ വ​ട​ക​ര​യി​ലെ​ത്തി​യ​ത്. മു​ര​ളി എ​ത്തു​ന്പോ​ഴേ​ക്കും അ​ഞ്ചു​വി​ള​ക്കും പ​രി​സ​ര​വും ജ​ന​സാ​ഗ​ര​മാ​യി. പാ​ർ​ട്ടി പ​താ​ക​ക​ളു​മാ​യാ​ണ് സ്ത്രീ​ക​ള​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​ത്.
പാ​റ​ക്ക​ൽ അ​ബ്ദു​ല്ല എം​എ​ൽ​എ, പ്ര​വീ​ണ്‍​കു​മാ​ർ, ഐ. ​മൂ​സ എ​ന്നി​വ​രോ​ടൊ​പ്പ​മെ​ത്തി​യ മു​ര​ളീ​ധ​ര​നെ മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് അ​ഞ്ചു വി​ള​ക്കി​ലെ ഗാ​ന്ധി​പ്ര​തി​മ​യി​ൽ അ​ദ്ദേ​ഹം ഹാ​ര​മ​ണി​യി​ച്ചു. അ​ക്ര​മ​രാ​ഷ്‌ട്രീ​യ​ത്തി​നെ​തി​രാ​യ വി​കാ​ര​മാ​ണ് വ​ട​ക​ര​യി​ൽ പ്ര​തി​ഫ​ലി​ച്ച​തെ​ന്ന് മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.
പി​ന്നീ​ട് അ​ദ്ദേ​ഹം വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി അ​റി​യി​ക്കു​ന്ന​തി​നു വേ​ണ്ടി തു​റ​ന്ന വാ​ഹ​ന​ത്തി​ൽ ത​ല​ശേ​രി, കൂ​ത്തു​പ​റ​ന്പ് മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് പോയി.