വീ​ടി​ന് നേ​രേ സ്ഫോടകവസ്തുക്കൾ എറിഞ്ഞു
Saturday, May 25, 2019 12:36 AM IST
താ​മ​ര​ശേ​രി: ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ ലീ​ഗ് ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് ട്ര​ഷ​റ​ര്‍ അ​സീ​സ്‌​തേ​വ​ര്‍​മ​ല​യു​ടെ വീ​ടി​ന് നേ​രെ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ എ​റി​ഞ്ഞ​താ​യി പ​രാ​തി.
വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് വീ​ടി​നു​നേ​രേ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ എ​റി​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​തെ​ന്ന് ഐ​എ​ൻ​എ​ൽ ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​രോ​പി​ച്ചു.
പ്ര​തി​ക​ള്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ക​രീം പു​തു​പ്പാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹൈ​ദ​ര്‍ വ​ട​ക്കും​മു​റി, റ​ഹീം ക​ട്ടി​പ്പാ​റ, ഹു​സൈ​ന്‍ കു​ട്ട​മ്പൂ​ര്‍, അ​സീ​സ് തേ​വ​ര്‍​മ​ല, സു​ലൈ​മാ​ന്‍ ക​ന്നു​ട്ടി​പ്പാ​റ, മു​സ്ത​ഫ ക​ട്ടി​പ്പാ​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.