ബോം​ബ് രാ​ഷ്‌ട്രീ​യം അ​വ​സാ​നി​പ്പി​ച്ചില്ലെങ്കിൽ ശക്തമായ നടപടിയെന്ന് പോ​ലീ​സ്
Sunday, May 26, 2019 12:01 AM IST
നാ​ദാ​പു​രം: സ​മീ​പ​കാ​ല​ത്താ​യി മേ​ഖ​ല​യി​ല്‍ അ​ടി​ക്ക​ടി ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​വൈ​എ​സ്പി പ്രി​ന്‍​സ് ഏ​ബ്ര​ഹാം പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ ദി​വ​സം ചേ​ല​ക്കാ​ട് നി​ന്ന് പൈ​പ്പ് ബോം​ബു​ക​ളും വ​ള​യ​ത്ത് നി​ന്ന് നാ​ട​ന്‍ ബോം​ബു​ക​ളും ക​ണ്ടെ​ടു​ത്തി​രു​ന്നു. ഇ​രു വ​ശ​ത്തും ബോം​ബു​ക​ള്‍ സ​മാ​ഹ​രി​ക്കു​ന്ന​താ​യി സം​ശ​യി​ക്കു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബോം​ബ് രാ​ഷ്‌ട്രീ​യം അ​വ​സാ​നി​പ്പി​ക്കാ​ന്‍ എ​ല്ലാ​വ​രും ത​യ്യാ​റാ​ക​ണം. ഇ​ല്ലെ​ങ്കി​ല്‍ പ​ഴ​യ അ​ക്ര​മ​ത്തി​ലേ​ക്ക് നാ​ട് നീ​ങ്ങും.
നാ​ടി​ന് സ​മാ​ധാ​ന ഭം​ഗം ഉ​ണ്ടാ​ക്കു​ന്ന പ്ര​വൃ​ത്തി​യി​ല്‍ നി​ന്ന് എ​ല്ലാ​വ​രും പി​ന്‍​വാ​ങ്ങ​ണം. പോ​ലീ​സ് പോ​ലീ​സി​ന്‍റെ പ​ണി തു​ട​രും. എ​ന്നാ​ല്‍ പോ​ലീ​സ് മാ​ത്രം വി​ചാ​രി​ച്ചാ​ല്‍ ഇ​ത​വ​സാ​നി​പ്പി​ക്കാ​നാ​കി​ല്ല. എ​ല്ലാ​വ​രും രം​ഗ​ത്ത് വ​ര​ണ​മെ​ന്ന് ഡി​വൈഎ​സ്പി പ​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ തെ​ര​ച്ചി​ല്‍ തു​ട​രും. ബോം​ബു​ക​ള്‍ പോ​ലീ​സ് എ​ടു​ത്ത് കൊ​ണ്ടു പോ​കു​ക മാ​ത്ര​മ​ല്ല അ​തി​ന്‍റെ പി​ന്നി​ല്‍ പ്ര​വർത്തി​ച്ച​വ​രെ പി​ടി​കൂ​ടു​ക​യും ചെ​യ്യു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.