ചാ​ല​പ്പു​റ​ത്ത് വീ​ടി​നുനേ​രേ ക​ല്ലേ​റ്; ജ​ന​ല്‍ ചി​ല്ല് ത​ക​ര്‍​ന്നു
Sunday, May 26, 2019 12:01 AM IST
നാ​ദാ​പു​രം: ചാ​ല​പ്പു​റ​ത്ത് വീ​ടി​ന് നേ​രെ ക​ല്ലേ​റ്. വീ​ടി​ന്‍റെ ജ​ന​ല്‍ ചി​ല്ല് ക​ല്ലേ​റി​ല്‍ ത​ക​ര്‍​ന്നു. ക​ക്കം​വെ​ള​ളി ചാ​ല​പ്പു​റം പെ​ട്ടി​പീ​ടി​ക റോ​ഡി​ലെ ന​ടു​വി​ല​ക്ക​ണ്ടി കു​മാ​ര​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് ക​ല്ലേ​റ് ന​ട​ന്ന​ത്.
വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് വീ​ടി​ന് ക​ല്ലേ​റ് ന​ട​ന്ന​തെ​ന്ന് വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ചി​ല്ലി​ലും ചു​മ​രി​ലും ഗേ​റ്റി​ലു​മാ​ണ് ഏ​റ് കൊ​ണ്ട​ത്. സ​മാ​ധാ​നാന്ത​രീ​ക്ഷം നി​ല നി​ല്‍​ക്കു​ന്ന പ്ര​ദേ​ശ​ത്ത് സാ​മൂ​ഹ്യ​ദ്രോ​ഹി​ക​ള്‍ മ​ന​പൂ​ര്‍​വം കു​ഴ​പ്പ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യി ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. വീ​ട്ടു​കാ​ര്‍ നാ​ദാ​പു​രം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.
വീ​ടി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ വാ​ര്‍​ഡ് മെ​ംബര്‍ രാ​ജേ​ഷ് ക​ല്ലാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൈ​ര​ളി ക​ലാ​വേ​ദി​യി​ല്‍ സ​ര്‍​വ​ക​ക്ഷി​യോ​ഗം ചേ​ര്‍​ന്നു. ടി.​എം. ബാ​ല​കൃ​ഷ്ണ​ന്‍, സു​രേ​ന്ദ്ര​ന്‍ കേ​ളോ​ത്ത്, കെ.‌​കെ. പൂ​ക്കോ​യ ത​ങ്ങ​ള്‍, ടി. ​അ​നി​ല്‍, ടി.​എം. മി​ഥു​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് യോ​ഗം ആവശ്യപ്പെട്ടു.