യാ​ത്ര​ക്കാ​ർ​ക്ക് മ​ധു​രം ന​ൽ​കി സം​സ്ഥാ​ന പാ​ത​യ്ക്ക​രി​കി​ൽ ഞാ​വ​ൽ പ​ഴ​ങ്ങ​ൾ
Sunday, May 26, 2019 12:01 AM IST
പ​രി​സ്ഥ്തി സ്നേ​ഹി​യാ​യ
അ​ബ്ദു​റ​ഹി​മാ​നാ​ണ്
ഇ​വ ന​ട്ടു​പി​ടി​പ്പി​ച്ച​ത്
മു​ക്കം: മാ​മ്പ​ഴ​ക്കാ​ലം ആ​യ​തോ​ടെ പ​റ​മ്പു​ക​ളി​ലും പാ​ത​യോ​ര​ങ്ങ​ളി​ലും ഒ​ക്കെ പ​ഴു​ത്തു നി​ൽ​ക്കു​ന്ന മാ​മ്പ​ഴ​ങ്ങ​ൾ കാ​ണു​ക സാ​ധാ​ര​ണ​മാ​ണ്.
റം​സാ​ൻ കൂ​ടി വ​ന്നെ​ത്തി​യ​തോ​ടെ ക​ട​ക​ളി​ലും പാ​ത​യോ​ര​ങ്ങ​ളി​ലും വി​വി​ധ​ത​രം പ​ഴ​ങ്ങ​ളു​ടെ ക​ച്ച​വ​ട​വും സാ​ധാ​ര​ണം ത​ന്നെ.
എ​ന്നാ​ൽ ന​മ്മു​ടെ നാ​ട്ടി​ൽ അ​ധി​ക​മൊ​ന്നും പ്ര​ചാ​ര​ത്തി​ലി​ല്ലാ​ത്ത ഞാ​വ​ൽ പ​ഴം വി​ള​ഞ്ഞ് പ​ഴു​ത്തു നി​ൽ​ക്കു​ന്ന ഒ​രു പാ​ത​യോ​രം ഉ​ണ്ട്.
കൊ​യി​ലാ​ണ്ടി എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് മു​ക്ക​ത്തി​ന​ടു​ത്ത് ഓ​ട​ത്തെ​രു​വി​ലാ​ണ് ഞാ​വ​ൽ​പ്പ​ഴ​ങ്ങ​ൾ പ​ഴു​ത്തു നി​ൽ​ക്കു​ന്ന നി​ര​വ​ധി മ​ര​ങ്ങ​ൾ ഉ​ള്ള​ത്. ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​പ്പോ​ൾ ഈ ​മ​ര​ങ്ങ​ൾ​ക്ക് അ​ടു​ത്തെ​ത്തി ഞാ​വ​ൽ പ​ഴ​ത്തി​ന്‍റെ സ്വാ​ദ് ആ​സ്വ​ദി​ക്കു​ന്ന​ത്‌. മ​തി തീ​രു​വോ​ളം ഞാ​വ​ൽ​പ്പ​ഴം ക​ഴി​ക്കു​ന്ന​വ​രാ​രും പ​ക്ഷേ ഇ​ത് ആ​ര് ന​ട്ടു​പി​ടി​പ്പി​ച്ചു എ​ന്ന് അ​ന്വേ​ഷി​ക്കാ​റി​ല്ല.
ഇ​തു​പോ​ലെ വി​വി​ധ പാ​ത​യോ​ര​ങ്ങ​ളി​ലും മ​റ്റും നി​ര​വ​ധി ഫ​ല​വൃ​ക്ഷ​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ച്ച് പ്ര​കൃ​തി​ക്കും മ​നു​ഷ്യ​നും ത​ണ​ലും ആ​ശ്വാ​സ​വും ന​ൽ​കു​ന്ന അ​രീ​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​റ​ഹി​മാ​ൻ എ​ന്ന പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നാ​ണ് ഇവയ്ക്കുപി​ന്നി​ൽ.
അ​ബ്ദു​റ​ഹി​മാ​നും ഭാ​ര്യ​യും ചേ​ർ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ന​ട്ടു​പി​ടി​പ്പി​ച്ച​താ​ണ് ഈ ​പാ​ത​യോ​ര​ത്തെ ഈ ​ഞാ​വ​ൽ​പ്പ​ഴ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി മ​ര​ങ്ങ​ൾ.