സം​സ്ഥാ​ന പാ​ത​യി​ല്‍ വീ​ണ്ടും അ​പ​ക​ടം; കാ​റി​ടി​ച്ച് ഇ​ല​ക്‌ട്രി​ക് പോ​സ്റ്റ് ത​ക​ര്‍​ന്നു
Sunday, May 26, 2019 12:03 AM IST
നാ​ദാ​പു​രം: നാ​ദാ​പു​രം ത​ല​ശേ​രി സം​സ്ഥാ​ന​പാ​ത​യി​ല്‍ വീ​ണ്ടും അ​പ​ക​ടം. കാ​റി​ടി​ച്ച് ഇ​ല​ക്‌​ട്രി​ക് പോ​സ്റ്റ് ത​ക​ര്‍​ന്നു.
തൂ​ണേ​രി ബ്ലോ​ക്ക് ഓ​ഫീ​സ് പ​രി​സ​ര​ത്ത് ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം ര​ണ്ടി​നാ​ണ് അ​പ​ക​ടം. പെ​രി​ങ്ങ​ത്തൂ​ര്‍ ഭാ​ഗ​ത്ത് നി​ന്ന് ചാ​ല​പ്പു​റം റോ​ഡി​ലേ​ക്ക് പോ​കേ​ണ്ട കാ​റി​നെ മ​റ്റൊ​രു കാ​ർ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്.
ഇരുകാറുകളും കൂട്ടിയിടിച്ച ശേഷം മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച കാ​ർ റോ​ഡി​ന് വ​ല​ത് ഭാ​ഗ​ത്തെ പ​തി​നൊ​ന്ന് കെ​വി ഇ​ല​ക്‌​ട്രി​ക് പോ​സ്റ്റി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ പോ​സ്റ്റ് ര​ണ്ടാ​യി മു​റി​ഞ്ഞു. കാ​റി​ന്‍റെ മു​ന്‍ ഭാ​ഗം ത​ക​ര്‍​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.