ശു​ചി​ത്വ ജി​ല്ല​യാ​ക്കി മാ​റ്റാ​ന്‍ ഒ​റ്റ​ക്കെ​ട്ടാ​യ പ്ര​വ​ര്‍​ത്ത​നം അ​നി​വാ​ര്യം: മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍
Sunday, May 26, 2019 12:03 AM IST
കോ​ഴി​ക്കോ​ട്: സ​മ്പൂ​ര്‍​ണ സീ​റോ വേ​സ്റ്റ് ജി​ല്ല​യാ​യി കോ​ഴി​ക്കോ​ട് മാ​റ​ണ​മെ​ങ്കി​ല്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഒ​റ്റ​ക്കെ​ട്ടാ​യ പ്ര​വ​ര്‍​ത്ത​നം ആ​വ​ശ്യ​മാ​ണെ​ന്ന് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍.
ദേ​ശീ​യ ആ​രോ​ഗ്യ സൂ​ചി​ക​ക​ളി​ല്‍ കേ​ര​ളം അ​ന്താ​രാ​ഷ്‌ട്ര ത​ല​ത്തി​ല്‍ മു​ന്നി​ട്ട് നി​ല്‍​ക്കു​മ്പോ​ഴും പു​തി​യ രോ​ഗ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ക​യാ​ണ്. ഇ​ത് ത​ട​യാ​നു​ള്ള വ​ഴി മാ​ലി​ന്യം ശാ​സ്ത്രീ​യ​മാ​യി നി​ര്‍​മാ​ര്‍​ജ​നം ചെ​യ്യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ജി​ല്ല​യി​ല്‍ മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച ശു​ചി​ത്വ കോ​ണ്‍​ഫ​റ​ന്‍​സ് പ്ലാ​നിം​ഗ് ഓ​ഫീ​സ് ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.
വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് ഒ​രു വ​ര്‍​ഷം നീ​ളു​ന്ന മാ​ലി​ന്യ വി​മു​ക്ത പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​നാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലും ആ​രോ​ഗ്യ ജാ​ഗ്ര​താ ക​മ്മി​റ്റി​ക​ള്‍ ശ​ക്ത​മാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണം.
പ്ലാ​നിം​ഗ് ഓ​ഫീ​സ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ള​ക്ട​ര്‍ സാംബ​ശി​വ റാ​വു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ല​സം​ഭ​ര​ണം, പൊ​തു​ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണം, മാ​ലി​ന്യ​നി​ര്‍​മാ​ര്‍​ജ​നം എ​ന്നി​വ​യ്ക്ക് ഊ​ന്ന​ല്‍ ന​ല്‍​കു​ന്ന​താ​ണ് ശു​ചി​ത്വ കോ​ണ്‍​ഫ​റ​ന്‍​സ്.
ജി​ല്ല​യെ മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​നു​ള്ള നൂ​ത​ന​പ​ദ്ധ​തി​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നും വി​ല​യി​രു​ത്തു​ന്ന​തി​നു​മാ​യി എ​ല്ലാ മാ​സ​വും 25 ന് ​മ​ന്ത്രി​യു​ടെ​യും ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളു​ടെ​യും വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് ന​ട​ത്തും. സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി സീ​റോ വേ​സ്റ്റ് പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന എം​സി​എ​ഫ്, എം​ആ​ര്‍​എ​ഫ് പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​യി ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ശു​ചി​ത്വ കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി സ്വീ​ക​രി​ക്കും. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ശു​ചി​ത്വ പ​ദ്ധ​തി ജി​ല്ല​യി​ല്‍ ന​ട​പ്പി​ലാ​ക്കു​ക. മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, മു​നി​സി​പ്പാ​ലി​റ്റി​ക​ള്‍, കോ​ര്‍​പ​റേ​ഷ​നു​ക​ള്‍ എ​ന്നി​വ​ര്‍ സ​മ​ര്‍​പ്പി​ച്ച മാ​ലി​ന്യ സം​സ്‌​ക​ര​ണ പ​ദ്ധ​തി​ക​ള്‍ യോ​ഗ​ത്തി​ല്‍ പ​രി​ശോ​ധി​ച്ചു.
മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റ്, പൊ​തു​ശൗ​ചാ​ല​യം തു​ട​ങ്ങി​യ​വ​യു​ടെ പു​രോ​ഗ​തി​യും മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന​വും ആ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ പ​ദ്ധ​തി​ക​ളും ച​ര്‍​ച്ച ചെ​യ്തു.
മൂ​ന്ന് വ​ര്‍​ഷ​ം ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കി​യ ശു​ചി​ത്വ പ​ദ്ധ​തി​ക​ള്‍ വി​ല​യി​രു​ത്തി​യ യോ​ഗ​ത്തി​ല്‍ ശു​ചി​ത്വ​മി​ഷ​ന്‍ ജി​ല്ലാ കോ​ഓര്‍​ഡി​നേ​റ്റ​ര്‍ സി. ​ക​ബ​നി, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ കൃ​പ വാ​ര്യ​ര്‍ എ​ന്നി​വ​ര്‍ ശു​ചി​ത്വ പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​ന​വും റി​പ്പോ​ര്‍​ട്ട് അ​വ​ത​ര​ണ​വും ന​ട​ത്തി.
അ​ഡീഷ​ണ​ല്‍ ഡി​എം​ഒ ഡോ. ​ആ​ശാ ദേ​വി പൊ​തു​ജ​നാ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളെക്കു​റി​ച്ചു​ള്ള റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ശു​ചി​ത്വ​മി​ഷ​ന്‍ ടെ​ക്നി​ക്ക​ല്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് സി.​കെ. ര​ശ്മി മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന്‍റെ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ളും സ​ബ്സി​ഡി മാ​ന​ദ​ണ്ഡ​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ചു. ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ എം.​എ. ഷീ​ല പ​ദ്ധ​തി​യെ​ക്കു​റി​ച്ച് സ​മ​ഗ്ര അ​വ​ത​ര​ണം ന​ട​ത്തി.
കോ​ര്‍​പ​റേ​ഷ​ന്‍ ആ​രോ​ഗ്യ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​വി. ബാ​ബു​രാ​ജ്, അ​സി. ക​ള​ക്ട​ര്‍ മേ​ഘ​ശ്രീ, എ​ഡി​എം ഇ.​പി. മേ​ഴ്‌​സി, എം‌​എ​ന്‍​ആ​ര്‍​ജി ജെ.​പി.​സി. അ​ബ്ദു​ള്‍ അ​സീ​സ്, കോ​ര്‍​പ​റേ​ഷ​ന്‍ ഹെ​ല്‍​ത്ത് ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍.​എ​സ്. ഗോ​പ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.