ക​ടി​യ​ങ്ങാ​ട് മേ​ഖ​ല​യി​ല്‍ മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്നു
Sunday, May 26, 2019 12:03 AM IST
പേ​രാ​മ്പ്ര: ച​ങ്ങ​രോ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ടി​യ​ങ്ങാ​ട് മേ​ഖ​ല​യി​ല്‍ മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്നു. പ​ത്താം വാ​ര്‍​ഡി​ലെ കി​ഴ​ക്ക​യി​ല്‍ മീ​ത്ത​ല്‍ ഭാ​ഗ​ത്താ​ണ് ക​ഴി​ഞ്ഞ രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. 11 പേ​ര്‍ രോ​ഗ ല​ക്ഷ​ണ​ങ്ങ​ളോ​ടെ പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ഇ​തി​ല്‍ ഒ​രാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ക​ടി​യ​ങ്ങാ​ട് ക​ച്ചേ​രി​യി​ല്‍ സ​ബീ​ഷി(34) നെ​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം വി​വാ​ഹ സ​ത്കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​രാ​ണ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​തി​ല്‍ കൂ​ടു​ത​ലെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം നി​പ്പാ ബാ​ധ​മൂ​ലം ആ​ശ​ങ്ക​യി​ലാ​യി​രു​ന്ന ഈ ​പ്ര​ദേ​ശ​ത്തു​കാ​ര്‍ ഇ​ത്ത​വ​ണ മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്ന​തോ​ടെ ഭീ​തി​യി​ലാ​ണ്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ വ​കു​പ്പും ചേ​ര്‍​ന്ന് പ്ര​ദേ​ശ​ത്ത് ഉ​റ​വി​ട ന​ശീ​ക​ര​ണം, ബോ​ധ​വ​ത്ക​ര​ണം തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ച്ചു. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, അങ്കണ​വാ​ടി പ്ര​വ​ര്‍​ത്ത​ക​ര്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. തി​ങ്ക​ളാ​ഴ്ച ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യ് യോ​ഗം ചേ​രു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ഇ.​ടി. സ​രീ​ഷ് അ​റി​യി​ച്ചു.