ക​ർ​ഷ​ക​സം​ഘം പ്ര​തി​ഷേ​ധി​ച്ചു
Sunday, May 26, 2019 12:03 AM IST
മു​ക്കം: നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​വെ​ള്ളം മു​ട്ടി​ച്ച സം​ഭ​വ​ത്തി​ൽ ക​ർ​ഷ​ക​സം​ഘം തോ​ട്ടു​മു​ക്കം യൂ​ണി​റ്റ് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ കി​ണ​റി​നു സ​മീ​പം സാ​മൂ​ഹ്യ ദ്രോ​ഹി​ക​ൾ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ക​യും മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്തു​ക​യും ചെ​യ്ത​താ​യി ക​ർ​ഷ​ക​സം​ഘം ആ​രോ​പി​ച്ചു. മേ​ഖ​ല ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​വി. ജോ​ണി, സ​ന്തോ​ഷ് സെ​ബാ​സ്റ്റ്യ​ൻ, കെ.​എ​സ്. ഖാ​ദ​ർ, സി​നോ​യി പി. ​ജോ​യ്, ജോ​സ് വെ​ള്ള​പ്ലാ​ക്ക​ൽ എന്നിവർ പ്ര​സം​ഗി​ച്ചു.

ആ​രോ​ഗ്യ ഇ​ൻ​ഷ്വറ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ

കു​റ്റ്യാ​ടി: കാ​യ​ക്കൊ​ടി പ​ഞ്ചാ​യ​ത്തി​ലെ ആ​രോ​ഗ്യ ഇ​ൻ​ഷ്വറ​ൻ​സ് കാ​ർ​ഡ് ഇന്നു മു​ത​ൽ ജൂ​ൺ 26 വ​രെ പുതുക്കി നൽകും. രാ​വി​ലെ പ​ത്തു മു​ത​ൽ അ​ഞ്ചു വ​രെ കാ​യ​ക്കൊ​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ലാണ് പരിപാടി.
ഓരോ വാർഡിനും രണ്ടു ദിവസം വീതമാണ് അനുവദിച്ചിട്ടുള്ളത്. ഇ​ന്നും നാ​ളെ​യും വാ​ർ​ഡ് ഒ​ന്നിലെ കാർഡ് പുതുക്കും. ഉ​പ​ഭോ​ക്താ​ക്ക​ൾ നി​ല​വി​ലു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ്, റേ​ഷ​ൻ​കാ​ർ​ഡ്, പു​തു​ക്കു​ന്ന അം​ഗ​ത്തി​ന്‍റെ ആ​ധാ​ർ കാ​ർ​ഡ്, 50 രൂ​പ ഫീ​സ് എ​ന്നി​വ കൊ​ണ്ടു​വ​ര​ണം. കു​ടും​ബ​ത്തി​ലെ ഏ​തെ​ങ്കി​ലും അം​ഗം കാ​ർ​ഡ് പു​തു​ക്കു​ന്ന കേ​ന്ദ്ര​ത്തി​ലെ​ത്തി​യാ​ൽ മ​തി​യെ​ന്ന് പ്ര​സി​ഡ​ന്‍റ് കെ.​ടി. അ​ശ്വ​തി അ​റി​യി​ച്ചു.