ക​ണ്ട​പ്പ​ൻ​ചാ​ൽ ആ​ർ​ച്ച് പാ​ലം ഗ​താ​ഗ​ത യോ​ഗ്യ​മാ​യി​ല്ല
Friday, June 14, 2019 12:32 AM IST
തി​രു​വ​മ്പാ​ടി: കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മ്മി​ച്ച ക​ണ്ട​പ്പ​ൻ​ചാ​ൽ ആ​ർ​ച്ച് പാ​ലം നോ​ക്കു​കു​ത്തി​യാ​യി.
തി​രു​വ​മ്പാ​ടി കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ച്ച് പ​ണി​ത പാ​ല​മാ​ണ് ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ൽ പാ​ല​ത്തി​ന്‍റെ ആ​ന​ക്കാം​പെ​യി​ൽ അ​പ്രോ​ച്ച് റോ​ഡ് ത​ക​ർ​ന്ന​തോ​ടെ​യാ​ണ് സ​ർ​വീ​സ് ന​ട​ത്തി​ക്കെ​ണ്ടി​രു​ന്ന ര​ണ്ട് കെ ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും സ​ർ​വീ​സ് നി​ർ​ത്തി​യ​ത്. ഏ​ഴ​ര കോ​ടി രൂ​പ ചി​ല​വി​ട്ടാ​ണ് പാ​ലം നി​ർ​മ്മി​ച്ച​ത്. ഏ​റെ​പ്ര​യാ​സ​പ്പെ​ട്ടാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. മ​ഴ​ക്കാ​ലം കൂ​ടി വ​ന്നോ​ടെ റോ​ഡ് ച​ളി​കു​ണ്ടാ​യി യാ​ത്ര​കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

മ​റ്റു മേ​ഖ​ല​ക​ളി​ൽ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ത​ക​ർ​ന്ന റോ​ഡ് പു​ന​ർ​നി​ർ​മ്മി​ച്ച് ന​ൽ​കി​യെ​ങ്കി​ലും ക​ണ്ട​പ്പ​ൻ​ചാ​ൽ പാ​ല​ത്തി​ന്‍റെ 100മീ​റ്റ​ർ അ​പ്രോ​ച്ച് റോ​ഡ് പ​ണി​ത് ഗ​താ​ഗ​തം പു​ന​ർ​സ്ഥാ​പി​ക്കാ​ൻ ഒ​രു ന​ട​പ​ടി​യും ഇ​തു​വ​രെ സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

വീ​ണ്ടു​മെ​രു ഉ​രു​ൾ​പ്പൊ​ട്ട​ൽ ഉ​ണ്ടാ​യാ​ൽ ആ​ന​ക്കാം​പെ​യി​ൽ പൂ​ർ​ണ​മാ​യും ഒ​റ്റ​പ്പെ​ടും. റേ​ഡ് എ​ത്ര​യു​പ്പെ​ട്ട​ന്ന് യാ​ത്രാ​യോ​ഗ്യ​മാ​ക്കി​യി​ല്ലെങ്കി​ൽ വ​ൻ അ​പ​ക​ട​മാ​ണ് നാ​ട് കാ​ത്തി​രി​ക്കു​ന്ന​ത്.
ത​ക​ർ​ന്ന റോ​ഡ് പു​ന​ർ​നി​ർ​മി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.